Friday September 21st, 2018 - 10:12:am
topbanner
Breaking News

ബാര്‍ കോഴക്കേസ് ; സത്യം വിജയിക്കും എന്ന് കെ.എം മാണി

rajani v
ബാര്‍ കോഴക്കേസ് ; സത്യം വിജയിക്കും എന്ന് കെ.എം മാണി

കോട്ടയം: ബാര്‍ കോഴക്കേസില്‍ കുറ്റവിമുക്തനായ സാഹചര്യത്തില്‍ കെ.എം മാണി മാധ്യമങ്ങളോട് പ്രതികരിച്ചു.ബാര്‍ക്കോഴക്കേസില്‍ കുറ്റവിമുക്തനാക്കിക്കൊണ്ട് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കണ്ടിട്ട് അമിതാവേശമൊന്നും തോന്നുന്നില്ല. കേസ് ഇപ്പോഴും കോടതിയില്‍ ഇരിക്കുകയാണല്ലോ.

കോടതിയുടെ അന്തിമതീരുമാനം വരാനിരിക്കുന്നതല്ലേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യം വിജയിക്കും എന്നു തന്നെയാണ് എപ്പോഴും പറഞ്ഞിട്ടുള്ളത്. ഇപ്പോഴും അതില്‍ തന്നെയാണ് വിശ്വാസമെന്നും മാണി പറഞ്ഞു.ഇത് മൂന്നാം തവണയാണ് മാണിയെ കുറ്റവിമുതനാക്കി റിപ്പോര്‍ട്ട് വരുന്നത്.

കോഴ വാങ്ങിയതിന് തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. മുന്നണിക്ക് ഞങ്ങള്‍ വലിയ പ്രാധാന്യം കല്‍പ്പിക്കുന്നില്ല. ഞങ്ങളുടെ കാഴ്ചപ്പാടുകളുമായി യോജിക്കുന്ന മുന്നണിയുമായി സംയോജിച്ചു പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എല്ലാ പാര്‍ട്ടികളുമായി സമദൂരമാണ് കേരളാ കോണ്‍ഗ്രസിനെന്നും മാണി പറഞ്ഞു.

 

Read more topics: km mani, respond, bar bibare
English summary
km mani respond bar bibare report
topbanner

More News from this section

Subscribe by Email