Friday August 23rd, 2019 - 10:18:am
topbanner
topbanner

ബാര്‍ക്കേസ്; ജഡ്ജിക്ക് ഭീഷണിക്കത്ത് അയച്ചക്കേസ് അന്വേഷണം അവസാനിപ്പിക്കരുതെന്ന് കെ.എം. മാണി

JB
ബാര്‍ക്കേസ്; ജഡ്ജിക്ക് ഭീഷണിക്കത്ത് അയച്ചക്കേസ് അന്വേഷണം അവസാനിപ്പിക്കരുതെന്ന് കെ.എം. മാണി

കോട്ടയം: ബാര്‍ക്കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിക്ക് ഭീഷണി കത്തയച്ചതിനെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ് ഒരുങ്ങുന്നതിനെതിരെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി സംസ്ഥാന പോലീസ് മേധാവിക്കും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും കത്ത് നല്‍കി.

പരാതിയില്ലെന്ന കാരണത്താല്‍ തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് കേസ് എഴുതിതള്ളാന്‍ തീരുമാനിച്ചെന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കരുതെന്ന് കെ.എം. മാണി ആവശ്യപ്പെട്ടത്.

ഭീഷണി കത്തില്‍ തന്റെ പേര് പരാമര്‍ശിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിച്ചില്ലെങ്കില്‍ തന്റെ സല്‍പേരിന് കളങ്കമുണ്ടാകുമെന്ന് കെ.എം മാണി നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ കത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എം.മാണി മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഉറവിടം പുറത്തു കൊണ്ടുവരണമെന്നായിരുന്നു മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലെ ആവശ്യം.

 

Read more topics: km mani, react, on bar, scam, case,
English summary
km mani react on bar scam case
topbanner

More News from this section

Subscribe by Email