Tuesday September 25th, 2018 - 4:44:pm
topbanner

എല്‍ഡിഎഫിലേയ്‌ക്കെന്ന സൂചന ശക്തമാക്കി പ്രതിച്ഛായയില്‍ കെ.എം മാണിയുടെ ലേഖനം

rajani v
എല്‍ഡിഎഫിലേയ്‌ക്കെന്ന സൂചന ശക്തമാക്കി പ്രതിച്ഛായയില്‍ കെ.എം മാണിയുടെ ലേഖനം

സ്‌കറിയ തോമസ്

കോട്ടയം: കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെയും രൂക്ഷ വിമര്‍ശനം അഴിച്ചു വിട്ടും സി.പി.എമ്മിനോട് മൃദുസമീപം സ്വീകരിച്ചും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി.പാര്‍ട്ടി മുഖപത്രമായ 'പ്രതിച്ഛായ'യുടെ പുതിയ ലക്കത്തില്‍ എഴുതിയ ലേഖനത്തിലാണ് മാണി ഭാവി നടപടിയുടെ സൂചന വ്യക്തമാക്കിയിരിക്കുന്നത്.കേരള കോണ്‍ഗ്രസ് എം എല്‍.ഡി.എഫിലേയ്ക്ക് എന്ന് പ്രചരണം ശക്തമായി നില നില്‍ക്കുന്നതിനിടെയാണ് കെ.എം മാണി തന്റെ നിലപാട് മുഖപത്രത്തിലൂടെ വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്.

കര്‍ഷകരെ ഏറ്റവും കൂടുതല്‍ വഞ്ചിച്ചത് കോണ്‍ഗ്രസാണെന്നും ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ വന്നതു കോണ്‍ഗ്രസ് കേരളവും കേന്ദ്രവും ഭരിച്ചപ്പോഴാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ ഉണ്ടായതും യുപിഎയുടെ കാലത്താണ്. മലയോര മേഖലയില്‍ പട്ടയവിതരണത്തെ ചോദ്യം ചെയ്തതു കോണ്‍ഗ്രസ് നേതാക്കളാണെന്നും മാണി പറയുന്നു.മാണിസര്‍ സംസാരിക്കുന്നു എന്നപേരില്‍ പുറത്തിറങ്ങിയ കേരളകോണ്‍ഗ്രസ്സ് മുഖപത്രമായ പ്രതിച്ഛായയിലാണ് കോണ്‍ഗ്രസ്സിന് എതിരെ ശക്തമായ വിമര്‍ശനമുള്ളത്.

മലയോര മേഖലയില്‍ കേരള കോണ്‍ഗ്രസിനുള്ള സ്വാധീനത്തില്‍ വിറളിപൂണ്ട കോണ്‍ഗ്രസ് നേതാക്കള്‍ പട്ടയവിതരണം തടസപ്പെടുത്തുകപോലും ചെയ്തെന്നാണ് വിമര്‍ശനം. താന്‍ കൃഷിക്കാരുടെ ആവശ്യങ്ങള്‍ പറഞ്ഞപ്പോള്‍ തന്നെയും,പാര്‍ട്ടിയെയും കായല്‍രാജക്കമാരുടെ പാര്‍ട്ടിയെന്ന പരിഹസമാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.കുത്തകകളെ സംരക്ഷിക്കുന്ന ബി.ജെ.പി കര്‍ഷക സൗഹൃദ പാര്‍ട്ടിയല്ലെന്നും കെ.എം. മാണി വ്യക്തമാക്കുന്നുണ്ട്.

1974ല്‍ ഇടുക്കി ജില്ലയില്‍ പ്രകൃതിഷോഭം ഉണ്ടായപ്പോള്‍ ഓടിയെത്തിയ എ.കെ.ജിയൊടൊപ്പം സമരം നടത്തിയകാര്യവും മാണി ലേഖനത്തില്‍ അനുസ്മരിക്കുന്നുണ്ട്.കാര്‍ഷിക മേഖലയില്‍ കേരള കോണ്‍ഗ്രസ് നിലപാടുമായി യോജിക്കുന്നവരോട് സഖ്യമുണ്ടാക്കുമെന്നും മാണി ലേഖനത്തില്‍ വ്യക്തമാക്കുന്നു.കോണ്‍ഗ്രസിനെയും ബിജെപിയേയും കണക്കറ്റ് വിമര്‍ശിക്കുമ്പോഴും സിപിഐഎമ്മിനെതിരെയോ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയോ കടുത്ത പ്രതികരണങ്ങളോ വിമര്‍ശനങ്ങളോ ലേഖനത്തിലില്ല. കര്‍ഷക പ്രശ്നത്തില്‍ എ.കെ.ജിയോടൊപ്പം സമരം ചെയ്ത സ്മരണയും മാണി തന്റെ ലേഖനത്തില്‍ എടുത്ത് പറയുന്നുണ്ട്.

കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴും കേരളം ഭരിക്കുമ്പോഴും കര്‍ഷകരെ വഞ്ചിക്കുകയായിരുന്നു. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ വിഷയങ്ങളുണ്ടായപ്പോള്‍ കോണ്‍ഗ്രസായിരുന്നു ഭരണത്തില്‍. അന്ന് കര്‍ഷകര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരെ താനുള്‍പ്പടെയുള്ളവര്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് തന്റെ ശ്രമം വിഫലമാക്കിയതെന്നും കെ.എം.മാണി ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

താന്‍ ധനമന്ത്രിയായിരുന്ന 87 കാലത്ത് മലയോര മേഖലകളില്‍ പട്ടയം വിതരണം ചെയ്യാന്‍ നടത്തിയ ശ്രമങ്ങളെയും കോണ്‍ഗ്രസ് തുരങ്കം വെച്ചെന്നും മാണി പറയുന്നു. അന്ന് 58,000 പട്ടയം വിതരണം ചെയ്യുന്നതിനായി താന്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഈ ഉത്തരവ് റദ്ദാക്കാന്‍ ശ്രമിച്ചു.പിന്നീട് കോടതിയെ സമീപിച്ചാണ് ഈ ഉത്തരവ് പുന:സ്ഥാപിക്കാന്‍ കഴിഞ്ഞത്. മലയോര മേഖലകളില്‍ കേരളാ കോണ്‍ഗ്രസ് ഉണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ട് വിറളിപിടിച്ചാണ് കോണ്‍ഗ്രസ് തന്റെ ശ്രമങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നും മാണി പറയുന്നു.

മലയോര മേഖലയിലെ പ്രശ്നങ്ങള്‍ക്കെതിരെ എ.കെ.ജിയോടൊപ്പം സമരം ചെയ്ത സ്മരണയും ലേഖനത്തില്‍ കെ.എം.മാണി പുതുക്കുന്നുണ്ട്. സിപിഐഎമ്മിനെതിരെ ലേഖനത്തില്‍ യാതൊരു വിമര്‍ശനവും ഇല്ല എന്നതും ശ്രദ്ധേയമാണ്.യുഡിഎഫിലേക്ക് ഇല്ലെന്ന് മാണി പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്‍ഡിഎഫിലേക്കുള്ള യാത്രയിലെ ഒരു പാലമായി വേണം ലേഖനത്തെ കാണാനെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

 

English summary
km mani prathichaya ldf article
topbanner

More News from this section

Subscribe by Email