Thursday September 20th, 2018 - 10:59:am
topbanner
Breaking News

നോക്കുകൂലി നിരോധനത്തില്‍ പിണറായിയെ വാനോളം പുകഴ്ത്തി കെ എം മാണിയുടെ ലേഖനം

NewsDesk
നോക്കുകൂലി നിരോധനത്തില്‍ പിണറായിയെ വാനോളം പുകഴ്ത്തി കെ എം മാണിയുടെ ലേഖനം

കോട്ടയം: നോക്കൂകൂലി നിരോധിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും വാനോളം പുകഴ്ത്തി കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ.എം. മാണി.

കേരള കോണ്‍ഗ്രസിന്റെ മുഖ മുഖപത്രമായ പ്രതിഛായയിലാണ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്ന ലേഖനം എഴുതിയിരിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിലപാട് പ്രഖ്യാപിക്കാനിരിക്കെയാണ് ലേഖനം വന്നിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

നോക്കുകൂലി നിരോധനം വികസനത്തിന്റെ സൂര്യോദയം എന്ന പേരിലാണ് കെ.എം. മാണിയുടെ ലേഖനം വന്നിരിക്കുന്നത്. നാളെയാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യം പ്രഖ്യാപിക്കുക.

Read more topics: km mani, pinarayi vijayan
English summary
km mani praises pinarayi vijayan
topbanner

More News from this section

Subscribe by Email