Friday September 21st, 2018 - 11:18:pm
topbanner

ചെങ്ങന്നൂരില്‍ കെ എം മാണി കോണ്‍ഗ്രസിനെ കാലുവാരി; ഭരിക്കുന്ന പഞ്ചായത്തില്‍ മൂന്നാമത്

NewsDesk
ചെങ്ങന്നൂരില്‍ കെ എം മാണി കോണ്‍ഗ്രസിനെ കാലുവാരി; ഭരിക്കുന്ന പഞ്ചായത്തില്‍ മൂന്നാമത്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ പിന്തുണ യുഡിഎഫിന് പ്രഖ്യാപിച്ചെങ്കിലും വോട്ടുകള്‍ മറിഞ്ഞത് എല്‍ഡിഎഫിനെന്ന് സൂചന.

കേരളാ കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫിനും ബി.ജെ.പിക്കും പിന്നില്‍ മൂന്നാമതായാണ് യു.ഡി.എഫിന്റെ സ്ഥാനം എന്നത് കോണ്‍ഗ്രസിനെ കാലുവാരിയതായി വ്യക്തമാക്കുന്നു.

സ്വന്തം പഞ്ചായത്തില്‍ വിജയകുമാര്‍ മൂന്നാം സ്ഥാനത്ത് പോയത് മാണിക്ക് തിരിച്ചടിയാണ്. ഏറെ ചര്‍ച്ചകള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമേകി തിരഞ്ഞെടുപ്പിന്റെ അവസാനമായിരുന്നു മാണി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്.

അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ പരാജയ കാരണം പരിശോധിക്കുമെന്ന് കെ.എം. മാണി വ്യക്തമാക്കി. യുഡിഎഫിന് എല്ലാ വോട്ടും നല്‍കി സഹായിച്ചിരുന്നു. അടിയൊഴുക്കുകളും അട്ടമിറകളുമാണ് തോല്‍വിക്കു കാരണമെന്നും മാണി പറഞ്ഞു.

Read more topics: km mani, chengannur, election
English summary
km mani on chengannur by election result
topbanner

More News from this section

Subscribe by Email