Wednesday November 14th, 2018 - 8:29:am
topbanner

കോഴിക്കോട് ലീഗ് ഹൗസില്‍ മാണി, കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി

Anju NC
കോഴിക്കോട് ലീഗ് ഹൗസില്‍ മാണി, കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി


കോഴിക്കോട്: രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കിടെ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച വൈകീട്ട് കോഴിക്കോട് ലീഗ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. യോഗത്തില്‍ പാണക്കാട് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവരും പങ്കെടുത്തു.

'തുറന്നിട്ട എല്ലാ വാതിലുകളിലും ഓടിക്കയറുന്ന ആളല്ല താനെന്ന് യോഗത്തിനു ശേഷം കെ.എം മാണി പ്രതികരിച്ചു. മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് പാണക്കാട് തങ്ങള്‍ അടക്കമുള്ളവരാണ്. ഇപ്പോള്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും മാണി പറഞ്ഞു'.

അതേസമയം, മാണി യുഡിഎഫിലേക്ക് തന്നെ വരണമെന്നാണ് ആഗ്രഹമെന്നും അന്തിമ തീരുമാനം പറയേണ്ടത് കേരള കോണ്‍ഗ്രസാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

English summary
km mani meets pk kunjalikutti at calicut league house
topbanner

More News from this section

Subscribe by Email