topbanner
Sunday July 23rd, 2017 - 10:11:am
topbanner

കെ.എം മാണിയുമായുള്ള ബന്ധം: കോട്ടയം ജില്ലയിൽ കോണ്‍ഗ്രസ് രണ്ടുതട്ടില്‍

NewsDesk
കെ.എം മാണിയുമായുള്ള ബന്ധം: കോട്ടയം ജില്ലയിൽ കോണ്‍ഗ്രസ് രണ്ടുതട്ടില്‍

കോട്ടയം: കെ.എം മാണിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ജില്ലയിലെ കോണ്‍ഗ്രസ് രണ്ടുതട്ടില്‍. മാണിയോടുള്ള നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ് നേതൃത്വം നില്‍ക്കുമ്പോള്‍, നിലപാടില്‍ അയവില്ലെന്ന് ആവര്‍ത്തിക്കുകയാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. ജില്ലാ നേതൃയോഗത്തിലാണ് പല വിധ അഭിപ്രായങ്ങളുമായി നേതാക്കള്‍ രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം നടന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലപാടുകളില്‍ നിന്നുമാറി കേരള കോണ്‍ഗ്രസ് സി.പി.എം പിന്തുണയോടെ പ്രസിഡന്റ് പദവിയിലേക്കെത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ചരല്‍ക്കുന്ന് ക്യാമ്പോടെ കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള പിന്തുണകള്‍ തുടരുമെന്നായിരുന്നു ധാരണ.

ഇതാണ് കോട്ടയം ജില്ലാ പഞ്ചായത്തില്‍ ലംഘിക്കപ്പെട്ടത്. ഇത് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഏറെ പ്രകോപിപ്പിച്ചിരുന്നു. മാണിയും പാര്‍ട്ടിയെയും പിന്തള്ളി അന്നുതന്നെ മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷണനും, കെ.സി ജോസഫും, ജോസഫ് വാഴയ്ക്കനും, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പും രംഗത്തെത്തുകയും ചെയ്തു. ഇനിയൊരിക്കലും മാണിക്കും മകനും യു.ഡി.എഫിലേക്ക് വഴിയുണ്ടെവില്ലെന്നായിരുന്നു എല്ലാവരുടെയും വാദം. പിന്നീട് ഇത് ഉമ്മന്‍ചാണ്ടിയും ശരിവച്ചു.

എന്നാല്‍ കഴിഞ്ഞ ദിവസം പി.ജെ കുര്യന്‍ എം.പി മാണിയെ പിന്തുണച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നതാണ് പുതിയ വഴിത്തിരിവ്. ഇതോടെ ഇന്നലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവരും നിലപാട് മയപ്പെടുത്തി. തിരികെ വരണോയെന്ന് മാണി തീരുമാനിക്കട്ടെയെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. ദേശാടനകിളികളെപോലെ തോന്നുമ്പോള്‍ കയറിയിറങ്ങാനുള്ള ഇടമല്ല യു.ഡി.എഫെന്ന് കഴിഞ്ഞ ദിവസം മാണിക്ക് മുന്നറിയിപ്പ് കൊടുത്തയാളുടെ മലക്കം മറിച്ചില്‍ ജില്ലാ നേതാക്കളെയും പ്രവര്‍ത്തകരെയും ചൊടിപ്പിച്ചിരുന്നു.

പി.ജെ കുര്യന്റെയും തിരുവഞ്ചൂരിന്റെയുമടക്കം നിലപാടുകളെ തള്ളി യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസി സെബാസ്റ്റിയന്‍ രംഗത്തെത്തി. രാഷ്ട്രീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ പങ്കെടുത്ത് പറയേണ്ട നിലപാടുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പി.ജെ കുര്യന്‍ അവതരിപ്പിച്ചതിനെ ജോസി ശക്തമായി വിമര്‍ശിച്ചു.

ആര് എന്ത് നിലപാടെടുത്താലും മാണിയുമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സഹകരിക്കില്ലെന്ന് ജോസ് സെബാസ്റ്റിയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.ജെ കുര്യന്‍ പരസ്യമായി രംഗത്ത് എത്തിയതിന് പിന്നില്‍ കേന്ദ്ര കോണ്‍ഗ്രസ് നേത്യത്വത്തിന്റെ നിര്‍ദേശമാണെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന.

Read more topics: km mani, kottayam, congress,
English summary
km mani issue kottayam congress
topbanner topbanner

More News from this section

Subscribe by Email