Sunday September 23rd, 2018 - 8:11:am
topbanner

ഇന്ധനവില വര്‍ധനയിലൂടെ ലഭിക്കുന്ന അധികനികുതി വരുമാനം വേണ്ടെന്നുവയ്ക്കാൻ സര്‍ക്കാര്‍ തയ്യാറാകണം: കെ.എം മാണി

suvitha
ഇന്ധനവില വര്‍ധനയിലൂടെ ലഭിക്കുന്ന അധികനികുതി വരുമാനം വേണ്ടെന്നുവയ്ക്കാൻ സര്‍ക്കാര്‍ തയ്യാറാകണം: കെ.എം മാണി

കോട്ടയം: ഇന്ധനവില വര്‍ധനയിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധികനികുതി വരുമാനം വേണ്ടെന്നുവയ്ക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് ലഭിക്കുമായിരുന്ന നികുതി വരുമാനം വേണ്ടെന്നുവയ്ക്കുമായിരുന്നു.

അത്തരത്തിലൊരു നിലപാട് സ്വീകരിച്ച് സാധാരണക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലോകത്ത് ക്രൂഡോയിലിന്റെ വില കുറയുന്നുണ്ടെങ്കിലും ഇന്ത്യയിലെ പെട്രോളിന്റെ വില കൂടിക്കൊണ്ടിരിക്കുകയാണ്. 2010ല്‍ ക്രൂഡോയിലിന്റെ വില 151 ഡോളറായിരുന്നപ്പോള്‍ ലിറ്ററിന് 60 രൂപയായിരുന്നു പെട്രോളിന്റെ വില. 2017ല്‍ ക്രൂഡോയിലിന്റെ വില 56 ഡോളറായി താഴ്ന്നപ്പോള്‍ പെട്രോളിന്റെ വില 75 രൂപയായി വര്‍ധിക്കുകയാണുണ്ടായത്. 

ഇന്ധനവില വര്‍ധനവാണ് പൊതുവിലക്കയറ്റം സൃഷ്ടിക്കുന്നതിനുള്ള കാരണം. മദ്യപന്‍മാരെ സഹായിക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം. അതിനായി ദേശീയപാതയുടെ നിലവാരത്തില്‍ ഭേദഗതി വരുത്തി. 236 ബാറുകള്‍കൂടി തുറക്കാന്‍ അവസരമുണ്ടാക്കി. ക്ഷേമരാഷ്ട്രസങ്കല്‍പ്പങ്ങള്‍ക്ക് ഉതകുന്നതല്ല എല്‍ഡിഎഫിന്റെ മദ്യനയം. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക, ബോധവല്‍ക്കരണം നടത്തുക, ഘട്ടംഘട്ടമായി മദ്യപാനം ഇല്ലാതാക്കുക എന്നതായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കരുതലില്ലാതെ നോട്ടുനിരോധനം നടപ്പാക്കിയപ്പോള്‍ 15 ലക്ഷം കോടിയുടെ കള്ളപ്പണം പുറത്തുകൊണ്ടുവരുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം. എന്നാല്‍, കള്ളപ്പണത്തിന്റെ യാതൊരു കണക്കും കേന്ദ്രം ഇതുവരെയായും പുറത്തുവിട്ടിട്ടില്ല. നോട്ടുനിരോധനം കള്ളപ്പണം പിടിച്ചെടുക്കാന്‍ സഹായിച്ചില്ല എന്നാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്. നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെടുന്നതിനും സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയുകയുമാണ് നോട്ടുനിരോധനത്തിലൂടെയുണ്ടായത്.

ജിഎസ്ടി വരുമ്പോള്‍ നികുതി കുറയുമെന്ന് പറഞ്ഞെങ്കിലും വില വര്‍ധിക്കുകയാണ് ചെയ്തത്. 102 ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറച്ചെങ്കിലും വിലയില്‍ ഇതൊന്നും പ്രതിഫലിച്ചില്ല. ജി.എസ്.ടി ഇല്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്കും വിലകൂടി. മോദി പറഞ്ഞ അച്ഛാദിന്‍ സങ്കല്‍പ്പത്തില്‍ നല്ല ഒരുദിവസവും ഇതുവരെയായുമുണ്ടായിട്ടില്ല. നിലവിലെ നികുതിക്ക് പുറമെ അധികനികുതി ഈടാക്കുന്നത് തടയുന്നതിന് സംസ്ഥാന ധനമന്ത്രി സത്വരനടപടികള്‍ സ്വീകരിക്കണം. പ്രഫഷനല്‍ മേഖലയെ കലാപകലുഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ എം മാണി കൂട്ടിച്ചേര്‍ത്തു.

English summary
The government should be prepared to ignore the exemption of additional taxes on fuel prices: km mani
topbanner

More News from this section

Subscribe by Email