Tuesday November 13th, 2018 - 9:52:pm
topbanner

കേന്ദ്ര ബഡ്ജറ്റ് നിരാശജനകമെന്ന് കെ.എം മാണി

rajani v
കേന്ദ്ര ബഡ്ജറ്റ് നിരാശജനകമെന്ന് കെ.എം മാണി

തിരുവനന്തപുരം: ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്രബഡ്ജറ്റ് നിരാശജനകമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണി. ബഡ്ജറ്റില്‍ കര്‍ഷകര്‍ക്ക് ഗുണകരമായ പദ്ധതികളൊന്നുമില്ല. റബ്ബറിന്റെ വിലയിടിവ് തടയാന്‍ ഇറക്കുമതി തീരുവ കൂട്ടേണ്ടതായിരുന്നു.

എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല കാര്‍ഷിക ഉല്പന്നങ്ങളുടെ വിലയിടിവ് തടയാന്‍ പ്രായോഗികമായ നടപടികളൊന്നും പ്രഖ്യാപിച്ചുമില്ല. പെട്രോളിയം ഉല്പന്നങ്ങളുടെ ആഗോളവില 70 ഡോളറില്‍ താഴെയായിരിക്കുമ്‌ബോള്‍ പോലും കേന്ദ്ര സര്‍ക്കാര്‍ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇന്ധനനികുതി കുറയ്ക്കാന്‍ തയ്യാറാകാത്തത് സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി മാറ്റുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

Read more topics: km mani, critized, budget
English summary
km mani critized budget
topbanner

More News from this section

Subscribe by Email