Sunday September 23rd, 2018 - 11:42:pm
topbanner

യുഡിഎഫ് സുരക്ഷിത ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് കെ എം മാണി

NewsDesk
യുഡിഎഫ് സുരക്ഷിത ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് കെ എം മാണി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സുരക്ഷിത ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന് കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം.മാണി.

യുഡിഎഫിന് 75 സീറ്റിന് മുകളില്‍ ലഭിക്കുമെന്ന് അദ്ദേഹം കോട്ടയത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. എക്‌സിറ്റ് പോള്‍ സര്‍വേകളെ വിശ്വസിക്കുന്നില്ല. തന്റെ സര്‍വേ അനുസരിച്ച് യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും അവകാശപ്പെട്ടു.

പാലായില്‍ താന്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും. യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വോട്ട് തേടിയത്. കാരുണ്യ പദ്ധതി വഴി നിരവധി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കി, റബ്ബര്‍ കര്‍ഷകരെ സഹായിക്കാനായി 300 കോടി രൂപ അനുവദിച്ചു എന്നിങ്ങനെ നിരവധി ജനോപകാര കാര്യങ്ങള്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയെന്നും മാണി പറഞ്ഞു.

സോളാര്‍ കേസ് സംബന്ധിച്ച് പറയാനുള്ളതെല്ലാം മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ബി.ഡി.ജെ.എസിനെ എഴുതിത്തള്ളേണ്ടെന്നും മാണി പറഞ്ഞു. യു.ഡി.എഫിനും എല്‍.ഡി.എഫിനും കിട്ടേണ്ട കുറച്ച് വോട്ടുകള്‍ ബി.ഡി.ജെ.എസ് പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവ ഡോക്ടറുടെ അശ്ലീലം പറച്ചില്‍ തുറന്നുകാട്ടി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് സൗഹൃദം; ഇന്ത്യയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്ന് ഉസ്‌ബെക്ക് യുവതി

Read more topics: km mani, UDF
English summary
km mani confident of UDF victory
topbanner

More News from this section

Subscribe by Email