Tuesday November 20th, 2018 - 7:10:pm
topbanner

പാലായിലേയ്ക്ക് മാധ്യമപ്രവര്‍ത്തകരെ വിളിച്ചു വരുത്തിയിട്ട് മലക്കം മറിഞ്ഞ് കെ.എം മാണി

rajani v
പാലായിലേയ്ക്ക് മാധ്യമപ്രവര്‍ത്തകരെ വിളിച്ചു വരുത്തിയിട്ട് മലക്കം മറിഞ്ഞ് കെ.എം മാണി

കോട്ടയം: വിളിച്ചു വരുത്തിയിട്ട് സദ്യ ഇല്ലെന്ന് പറയുന്ന പഴം ചൊല്ല് ഓര്‍മ്മപ്പടുത്തുന്ന രീതിയാണ് ബുധനാഴ്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി കാണിച്ചത്. രാവിലെ കെ.എം മാണി പാലയിലെ വീട്ടില്‍ ഉണ്ടെന്നും മാധ്യമങ്ങളെ കാണും എന്ന് അറിയിച്ച് മീഡിയാ സെല്‍ ചെയര്‍മാന്‍ മാധ്യമ പ്രവര്‍ത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ചു.

ഇത് കേട്ട പാടെ ദ്യശ്യമാധ്യമ പ്രവര്‍ത്തകര്‍ പാലായിലെ മാണിയുടെ വീട്ടിലേയ്ക്ക് വെച്ചു പിടിച്ചു.മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ വിശദീകരണം നല്‍കാനാണ് മാണി വാര്‍ത്താ ലേഖകരെ കാണുന്നതിന് ഒരുങ്ങിയത്.

കേസില്‍ മാണിക്കെതിരേ തെളിവൊന്നും ലഭിച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുകയും ഇക്കാര്യം വിജിലന്‍സ് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ മാണി പ്ളേറ്റ് മറിക്കുകയായിരുന്നു.

ബാര്‍ കോഴക്കേസില്‍ തനിക്കെതിരേ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനോട് പ്രതികരിക്കാനില്ലെന്ന് കെ.എം.മാണി. കേസ് കോടതിയുടെ പരിഗണനയില്‍ തന്നെയാണ്. വിജിലന്‍സിന് 45 ദിവസം കൂടി കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തനിക്ക് ഒന്നും പ്രതികരിക്കാനില്ലെന്നായിരുന്നു മാണി വ്യക്തമാക്കിയത്.

മാണിയെ പ്രതിയാക്കാനുള്ള സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ലഭിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട സിഡിയില്‍ കൃത്രിമമുണ്ടെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടും തുണയായി. ഇതോടെ ഏറെ പ്രതീക്ഷയോടെ എത്തിയ ദ്യശ്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിരാശയായി ഫലം. മാണിക്ക് ക്ളീന്‍ ചീറ്റ് ലഭിച്ചതോടെ ഇടതു മുന്നണിയിലേയ്ക്ക് എന്ന് സൂചനയും മദ്ധ്യ കേരളത്തില്‍ പരന്നു തുടങ്ങി. ഇതോടെയാണ് പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കിയതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി തുടങ്ങി.

 

Read more topics: km mani, bar case, media
English summary
km mani bar case response media
topbanner

More News from this section

Subscribe by Email