Thursday November 15th, 2018 - 10:46:pm
topbanner

സുധീരന്‍ നടത്തുന്നത് കാര്യമറിയാതെ ഉള്ള വിമര്‍ശനം: കെ.എം മാണി

NewsDesk
സുധീരന്‍ നടത്തുന്നത് കാര്യമറിയാതെ ഉള്ള വിമര്‍ശനം: കെ.എം മാണി

കോട്ടയം: കാര്യമറിയാതെ ഉള്ള വിമര്‍ശനമാണ് സുധീരന്‍ നടത്തുന്നത് കെ.എം മാണി ഒരു ചാനല്‍ അഭിമുഖത്തില്‍ മുന്‍പ് സമദൂരനിലപാടാണ് കേരള കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത് എന്നാണ് പറഞ്ഞത്.

സമചിത്തതയോടെ സുധീരന്‍ ആ അഭിമുഖം വീണ്ടും കാണണം. വികാരാധീനനായി നടത്തിയ ഇത്തരം അപക്വമായ പ്രസ്താവനകള്‍ നടത്തുന്നതിന് മുന്‍പ് സുധീരന്‍ കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടിയിരുന്നു.

43 വര്‍ഷം വിജയങ്ങളിലും പ്രതിസന്ധികളിലും ഒരുപോലെ യു.ഡി.എഫിനൊപ്പം നിലകൊണ്ട എന്റെ മേല്‍ ചാഞ്ചാട്ട രാഷ്ട്രീയം ആരോപിച്ച സുധീരന്റെ നടപടി വിലകുറഞ്ഞതാണ്.രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഇതുവരെ ആരും ചിന്തിക്കാത്ത സാമുദായിക ദ്രുവീകരണം ആരോപിച്ചുകൊണ്ടു പ്രസ്താവനകള്‍ നടത്താന്‍ സുധീരന്‍ കാണിക്കുന്ന അമിത ആവേശം അദ്ദേഹത്തില്‍ നിന്നും കേരളം പ്രതീക്ഷിച്ചതല്ലെന്നും കെ.എം മാണി പറഞ്ഞു.

Read more topics: km mani, vm sudheeran,
English summary
km mani against vm sudheeran
topbanner

More News from this section

Subscribe by Email