പാല: ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി വെന്റിലേറ്ററില്‍ കിടക്കുന്നവരെ പരിഹസിക്കേണ്ടെന്ന് കെ.എം മാണി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കാനത്തിനെ പോലുള്ളവര്‍ സിപിഐയുടെ പാരമ്പര്യം കളഞ്ഞുകുളിക്കരുതെന്നും മാണി പാലായില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒറ്റയ്ക്ക് നിന്നാല്‍ ഒരു സീറ്റില്‍ പോലും സിപിഐ വിജയിക്കില്ല. സിപിഐയുടെ സ്ഥാനം പോകുമെന്ന ഭയം മൂലമാണ് അവര്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച് മുന്നണിപ്രവേശനം ഇപ്പോള്‍ അജണ്ടയിലില്ല. ഇപ്പോഴത്തെ സ്വതന്ത്ര നിലപാടില്‍ മാറ്റവുമില്ല. പാര്‍ട്ടിയുടെ സമീപന രേഖയുമായി യോജിക്കുന്നവരുമായി സഹകരിക്കും.
യുഡിഎഫില്‍ ചേരാന്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. എല്ലാ മുന്നണികളോടും സമദൂരമാണ് പാര്‍ട്ടിക്കുള്ളതെന്നും മാണി പറഞ്ഞു. യുഡിഎഫിലേക്കുള്ള ഉമ്മന്‍ചാണ്ടിയുടെ ക്ഷണനത്തിന് നന്ദിയുണ്ടെന്നും മാണി പറഞ്ഞു.