Thursday April 26th, 2018 - 5:31:am
topbanner

കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണം: കെ.എം മാണി

NewsDesk
കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണം: കെ.എം  മാണി

കോട്ടയം: കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി. സര്‍വകക്ഷി യോഗം നടന്ന ശേഷവും കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണ്. രാഷ്ട്രീയ ഭിന്നാഭിപ്രായങ്ങളുടെ പേരില്‍ കൊലപാതകങ്ങള്‍ നടത്തുന്നത് അപരിഷ്‌കൃതമാണ്.

കൊലപാതകങ്ങള്‍ നടത്തുന്നതില്‍ രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ മത്സരിക്കരുത്. കൊല്ലപ്പെട്ടവര്‍ക്ക് പിന്നില്‍ നിസഹായരും നിരാലംബരുമായ കുടുംബമുണ്ടെന്ന് മറക്കരുതെന്നും മാണി പറഞ്ഞു. പരസ്പരം കുറ്റപ്പെടുത്തുന്നതിനു പകരം രാഷ്ട്രീയ കക്ഷികള്‍ സമാധാനത്തിനു വേണ്ടി പരിശ്രമിക്കണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു.

Read more topics: km mani, pinaryi vijayan, kannur,
English summary
km mani about kannur murder

More News from this section

Subscribe by Email