Sunday November 18th, 2018 - 9:21:am
topbanner

നീണ്ട കാലത്തെ പിടിവലിയ്‌ക്കൊടുവില്‍ കേന്ദ്രം അയഞ്ഞു; ജസ്റ്റിസ് കെഎം ജോസഫ് സുപ്രീംകോടതിയിലേക്ക്

suji
 നീണ്ട കാലത്തെ പിടിവലിയ്‌ക്കൊടുവില്‍ കേന്ദ്രം അയഞ്ഞു; ജസ്റ്റിസ് കെഎം ജോസഫ് സുപ്രീംകോടതിയിലേക്ക്

ദില്ലി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെഎം ജോസഫിന്റെ സുപ്രീംകോടതി നിയമത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. ജോസഫിന്റെ വരവിന്റെ പേരില്‍ കേന്ദ്രവും ജുഡീഷ്യറിയും തമ്മില്‍ നീണ്ട കാലത്തെ വടംവലി നടന്നിരുന്നു. ഇതിന് ശേഷമാണ് കേന്ദ്രം ഈ വിഷയത്തില്‍ അയഞ്ഞത്.

ജനുവരി പത്തിനാണ് സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്തത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ പേരിനൊപ്പമായിരുന്നു ജോസഫിനെ ശുപാര്‍ശ ചെയ്തത്. എന്നാല്‍ മല്‍ഹോത്രയുടെ നിയമനം അംഗീകരിച്ച കേന്ദ്രം ജോസഫിന്റെ ഉയര്‍ത്തല്‍ തള്ളി. നോമിനേഷന്‍ പുനഃപ്പരിശോധിക്കാനായിരുന്നു കൊളീജിയത്തോട് ആവശ്യപ്പെട്ടത്.

എന്നാല്‍ കൊളീജിയം ഇതിന് വിസ്സമ്മതിച്ചു. ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും സുപ്രീംകോടതിയിലേക്കുള്ള നോമിനേഷനായി ജൂലൈ 16ന് അയച്ചു. ഒടുവില്‍ ദീര്‍ഘനാളത്തെ പിടിവലിയില്‍ അയവ് വരുത്താന്‍ കേന്ദ്രം തീരുമാനിച്ചു.

കൊളീജിയത്തിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ജോസഫിന് പുറമെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സിന്‍ഹ എന്നിവരും സുപ്രീംകോടതി ജഡ്ജിമാരാകും.

 

Read more topics: km joseph,supreme court judge
English summary
km joseph elevated as supreme court judge
topbanner

More News from this section

Subscribe by Email