topbanner
Tuesday December 12th, 2017 - 10:14:am
topbanner
topbanner

ശുണ്ഠി കൂടുതലാണെങ്കിലും തന്റെ ഭര്‍ത്താവ് ആരെയും അടിക്കാറില്ലെന്ന് കെ കെ ശൈലജ

rajani v
ശുണ്ഠി കൂടുതലാണെങ്കിലും തന്റെ ഭര്‍ത്താവ് ആരെയും അടിക്കാറില്ലെന്ന് കെ കെ ശൈലജ

കണ്ണൂര്‍: മഹിളാ അസോസിയേഷന്‍ നേതാവിനെ ഭാസ്‌കരന്‍ മര്‍ദ്ദിച്ചുവെന്ന വാര്‍ത്തയെക്കുറിച്ചു പ്രതികരിച്ച് മന്ത്രി കെ കെ ശൈലജ.ശുണ്ഠി കൂടുതലാണെങ്കിലും തന്റെ ഭര്‍ത്താവ് ആരെയും അടിക്കാറില്ലെന്ന് മന്ത്രി പറഞ്ഞു. മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനാണ് ശൈലജയുടെ ഭര്‍ത്താവ്.

തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ പൊതുസമൂഹത്തില്‍ പറയാന്‍ മടിയില്ല. തന്റെ ഭര്‍ത്താവു ശുണ്ഠി കൂടുതലുള്ള ആളാണ്. അദ്ദേഹത്തിന്റെ വഴക്കു കിട്ടാത്ത സിപിഎം പ്രവര്‍ത്തകര്‍ മട്ടന്നൂരില്‍ കുറവാണ്. എന്നാല്‍ വഴക്കു കൂടിയവര്‍ ശത്രുവായി പെരുമാറുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ദേഷ്യം മൂലം ആരെയും ഇതുവരെ അടിച്ചതായി അറിയില്ല. തല്ലുമായിരുന്നുവെങ്കില്‍ താന്‍ അദ്ദേഹത്തിന്റെ ഭാര്യയായി ഉണ്ടാകുമായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
പാര്‍ട്ടി പ്രവര്‍ത്തകയെ തന്റെ ഭര്‍ത്താവ് തല്ലി എന്ന വ്യാജ പ്രചാരണം വ്യക്തിപരമായി വളരെയേറെ പ്രയാസം സൃഷ്ടിച്ചു. രാഷ്ട്രീയ ജിവിതത്തില്‍ ഇത്രയേറെ വിഷമം ഉണ്ടാക്കിയ കാര്യം വേറെയില്ലെന്നും ശൈലജ പറയുന്നു.

 

Read more topics: kk shylaja, clarifying, his, husband
English summary
kk shylaja clarifying his husband
topbanner topbanner

More News from this section

Subscribe by Email