Saturday April 21st, 2018 - 3:23:pm
topbanner

സ്‌നേഹ സമ്പന്നനായ പൊതു പ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് ചെന്നിത്തല

rajani v
സ്‌നേഹ സമ്പന്നനായ പൊതു പ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് ചെന്നിത്തല

തിരുവനന്തപുരം: ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ.രാമചന്ദ്രന്‍ നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. തന്റെ നാട്ടുകാരനും അടുത്ത സുഹൃത്തുമായിരുന്നു രാമചന്ദ്രന്‍ നായര്‍. വ്യത്യസ്ത രാഷ്ട്രീയ കക്ഷികളില്‍ പ്രവര്‍ത്തിക്കുമ്പോഴും എപ്പോഴും അടുപ്പവും സൗഹൃദവും സ്‌നേഹവും തങ്ങള്‍ പുലര്‍ത്തിയിരുന്നു.

രാമചന്ദ്രന്റെ നിര്യാണത്തോടെ രാഷ്ട്രീയത്തിനുപരിയായി സ്‌നേഹ സമ്പന്നനായ പൊതു പ്രവര്‍ത്തകനയൊണ് നഷ്ടമായതെന്നും ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

English summary
kk ramachandran nair death chennithala anushodhanam

More News from this section

Subscribe by Email