topbanner
Saturday March 25th, 2017 - 9:26:am
topbanner

ചുംബന തെരുവ് സംഘാടകര്‍ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് പോലീസ്

NewsDesk
ചുംബന തെരുവ് സംഘാടകര്‍ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് പോലീസ്

കോഴിക്കോട്: പുതുവത്സര ദിനത്തില്‍ കോഴിക്കോട് നടന്ന ചുംബന തെരുവിന് നേതൃത്വം നല്‍കിയവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ്. ഇതേതുടര്‍ന്ന് സമര സംഘാടകരായ 'ഞാറ്റുവേല' പോലീസ് നിരീക്ഷണത്തിലാണ്.

ചുംബന തെരുവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത സംഘടനാ പ്രവര്‍ത്തകരുടെ മൊബൈല്‍ഫോണ്‍വിളികള്‍ പോലീസ് പരിശോധിച്ചു. ഇവര്‍ ആയുധ പരിശീലനം നേടിയവരാണും പറയപ്പെടുന്നു.

നേരത്തെ ചുംബനസമരം നടത്തിയതിന് പിന്നിലും മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്ന ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

Read more topics: Kiss, Kozhikode, Maoist
English summary
Kiss street In Kozhikode Alleged Of Maoist Links
topbanner topbanner

More News from this section

Subscribe by Email