Wednesday March 20th, 2019 - 12:53:am
topbanner
topbanner

കിനാലൂര്‍ കൊലപാതകം; ഭാര്യയും കാമുകനും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

NewsDesk
കിനാലൂര്‍ കൊലപാതകം; ഭാര്യയും കാമുകനും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: കിനാലൂര്‍ റബ്ബര്‍ എസ്‌റ്റേറ്റില്‍ കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

നരിക്കുനി കല്‍ക്കുടമ്പ് സ്വദേശി രാജന്‍ കൊല്ലപ്പെട്ട കേസില്‍ രാജന്റെ ഭാര്യ ഷീബ, രാജന്റെ സഹോദര പുത്രന്‍ നിധീഷ്, സുഹൃത്തുക്കളായ ആനന്ദന്‍, ബിനീഷ് എന്നിവരാണ് പിടിയിലായത്.

ഷീബയും രാജന്റെ സഹോദര പുത്രന്‍ നിധീഷുമായുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാജനെ തലക്കടിച്ചുകൊലപ്പെടുത്തിയശേഷം മുഖം കത്തിച്ച് വികൃതമാക്കുകയായിരുന്നു.

ആളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പോലീസിനെ ദിവസങ്ങളോളം ചുറ്റിച്ച കേസ് കൂടിയാണിത്. പല സംഘങ്ങള്‍ പലവഴിക്ക് അന്വേഷിച്ചിട്ടും കേസിന് തുമ്പുണ്ടായിരുന്നില്ല. എസ്റ്റേറ്റിനരികില്‍ ഒരു കാര്‍ കണ്ടതായ സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ഒടുവില്‍ പ്രതികളെ പിടികൂടുന്നതിലേക്ക് എത്തിച്ചത്.

Viral News

Read more topics: Kinaloor, murder, case, wife, arrest
English summary
Kinaloor estate murder case: Rajan's wife and niece arrested
topbanner

More News from this section

Subscribe by Email