Tuesday May 21st, 2019 - 8:34:pm
topbanner
topbanner

അച്ഛനും സഹോദരനുമെതിരെ മൊഴി നല്‍കാന്‍ കെവിന്റെ ഭാര്യ നീനു വെള്ളിയാഴ്ച കോടതിയില്‍

JB
 അച്ഛനും സഹോദരനുമെതിരെ മൊഴി നല്‍കാന്‍ കെവിന്റെ ഭാര്യ നീനു വെള്ളിയാഴ്ച കോടതിയില്‍

കോട്ടയം: കെവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ചാക്കോയും, സഹോദരന്‍ ഷാനുവിനെയും ആദ്യമായി കാണാനൊരുങ്ങി നീനു ചാക്കോ. കാമുകന്‍ കെവിന്‍ ജോസഫിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരനും, അച്ഛനും മാസങ്ങളായി ജയിലില്‍ കഴിയുമ്പോഴാണ് ഇരുവര്‍ക്കുമെതിരെ സാക്ഷിപറയുന്നതിനായി നീനു കോടതി വരാന്തയിലേയ്ക്ക് എത്തുന്നത്. വെള്ളിയാഴ്ച നീനു കോട്ടയം സെഷന്‍സ് കോടതി ജഡ്ജി സി.ജയചന്ദ്രന്‍ മുന്‍പാകെ നീനു എത്തുമ്പോള്‍ കാത്തിരിക്കുന്നത് നാടകീയ നിമിഷങ്ങള്‍ തന്നെയാകുമെന്ന് ഉറപ്പാണ്.

കേസിലെ അഞ്ചാം സാക്ഷിയാണ് നീനു. നീനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ ചാക്കോയെ പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഗൂഡാലോചനയില്‍ ചാക്കോയുടെ പങ്ക് തെളിയിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട സാക്ഷി നീനു തന്നെയാണ്. ഈ സാഹചര്യത്തില്‍ നീനുവിന്റെ മൊഴി ഏറെ നിര്‍ണ്ണായകമാകും.

കേസിന്റെ രണ്ടാം ദിവസവും ഒന്നാം സാക്ഷി അനീഷിന്റെ വിസ്താരമാണ് നടന്നത്. അനീഷിനെ വ്യാഴാഴ്ച പ്രതിഭാഗം ക്രോസ് വിസ്താരം നടത്തുകയായിരുന്നു. വിചാരണ ആരംഭിച്ച ആദ്യ ദിനം, കേസിലെ ഒന്നാം സാക്ഷിയും കൊല്ലപ്പെട്ട കെവിന്റെ ബന്ധുവുമായ അനീഷിന്റെ ക്രോസ് വിസ്താരമാണ് നടന്നത്. അനീഷിന്റെ മാങ്ങാനത്തെ വീട്ടില്‍ നിന്നാണ് പ്രതികള്‍ കെവിനെ തട്ടിക്കൊണ്ടു പോയത്. കെവിനൊപ്പം അനീഷിനെയും പ്രതികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. അതുകൊണ്ടു തന്നെ കേസിലെ ഏറ്റവും നിര്‍ണ്ണായകമായ സാക്ഷി അനീഷാണ്. കേസിലെ 14 പ്രതികളെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. എല്ലാവരും വെള്ള വസ്ത്രം ധരിച്ചാണ് എത്തിയത്. സംഭവം ഉണ്ടായ സമയത്ത് മുടി നീട്ടി വളര്‍ത്തിയിരുന്ന പ്രതികള്‍ മുടി മുറിച്ചു. താടിയുണ്ടായിരുന്ന ക്ലീന്‍ ഷേവായാണ് എത്തിയത്. കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം ഓരോ പ്രതികളും ചെയ്ത കാര്യങ്ങള്‍ അഭിഭാഷകര്‍ ചോദിക്കുമ്പോള്‍, അനീഷ് ആളുകളെ തിരിച്ചറിയുന്നതാണ് തിരിച്ചറിയല്‍ പരേഡിന്റെ ഭാഗമായി ക്രമീകരിച്ചിരുന്നത്. എന്നാല്‍, ഷാനു ചാക്കോയും, നിയാസും അടക്കമുള്ള പ്രതികളെ അനീഷ് തിരിച്ചറിഞ്ഞു. എന്നാല്‍, ബാക്കിയുള്ള അഞ്ചു പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചില്ല. കെവിന്റെ പ്രതിശ്രുത വധു നീനു ചാക്കോയുടെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ അടക്കമുള്ളവരെയാണ് തിരിച്ചറിയാനാവാതെ പോയത്. എന്നാല്‍, ഇത് കേസിനെ ബാധിക്കില്ലെന്നും ശാസ്ത്രീയ തെളിവുകള്‍ അടക്കമുള്ളവ പ്രതികള്‍ക്കെതിരായി ഉണ്ടെന്നും പ്രോസിക്യൂട്ടര്‍ അഡ്വ.സി.എസ് അജയന്‍ പറഞ്ഞു.
നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവര്‍ അടക്കം 14 പ്രതികളാണ് കേസിലുള്ളത്. കൊലക്കുറ്റം അടക്കം പത്തു വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ദുരഭിമാനകൊലപാതകത്തിന്റെ പരിധിയില്‍പ്പെടുത്തിയാണ് കേസില്‍ വിചാരണ നടക്കുന്നത്. ഇന്നു മുതല്‍ ജൂണ്‍ ആറു വരെ തുടര്‍ച്ചയായാണ് വിചാരണ നടക്കുക.

 

Read more topics: kevin, wife neenu, in court friday,
English summary
kevin wife neenu in court friday
topbanner

More News from this section

Subscribe by Email