Sunday February 17th, 2019 - 7:41:pm
topbanner

കെവിന്‍ വധക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു : 12 പേര്‍ക്കെതിരെ കൊലക്കുറ്റം

NewsDesk
കെവിന്‍ വധക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു : 12 പേര്‍ക്കെതിരെ കൊലക്കുറ്റം

കോട്ടയം: കെവിന്‍ വധക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു. 12 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയാണ് കേസിലെ മുഖ്യസൂത്രധാരന്‍. നീനുവിന്‍റെ പിതാവ്  ചാക്കോയ്ക്കെതിരെ ഗൂഢാലോചന കുറ്റവും ചുമത്തി.

കെവിനെ ഓടിച്ച്‌ പുഴയില്‍ തള്ളിയാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കെവിനെ ഓടിച്ച് ബോധപൂർവം പുഴയിൽ ചാടിക്കുകയായിരുന്നു. നിയാസിന്‍റെ നേതൃത്വത്തിൽ ആറംഗ സംഘമാണ് പുഴയിലേക്കോടിച്ചത്. നിയമവിരുദ്ധമായ സംഘംചേരലും പ്രതികള്‍ക്കെതിരെ ചുമത്തിയായായിരുന്നു പോലീസ് പ്രതികള്‍ രക്ഷാപ്പെടാതിരിക്കാനുള്ള ഓരോ പഴുത് അടച്ചത്. കേസിൽ 186 സാക്ഷികളാണുള്ളത്.

Viral News

Read more topics: kevin, murder, charged,
English summary
kevin murder case charged with murdering 12 accused
topbanner

More News from this section

Subscribe by Email