topbanner
Thursday November 23rd, 2017 - 10:11:pm
topbanner
Breaking News

സന്ദര്‍ശക വിസയുടെ മറവില്‍ മലയാളി പെണ്‍കുട്ടികള്‍ ഗള്‍ഫില്‍ അനാശാസ്യം നടത്തുന്നു

NewsDesk
സന്ദര്‍ശക വിസയുടെ മറവില്‍ മലയാളി പെണ്‍കുട്ടികള്‍ ഗള്‍ഫില്‍ അനാശാസ്യം നടത്തുന്നു

കൊച്ചി: സന്ദര്‍ശന വിസയുടെ മറവില്‍ നിരവധി മലയാളി പെണ്‍കുട്ടികള്‍ ഗള്‍ഫില്‍ അനാശാസ്യത്തിനെത്തുന്നതായി റിപ്പോര്‍ട്ട്. നേരത്തെ വീട്ടുവേലയുടെ മറവില്‍ ഗള്‍ഫ് നാടുകളിലെത്തിക്കുന്ന സ്ത്രീകളെ ബലമായി വേശ്യാവൃത്തിക്ക് വിധേയരാക്കുകയായിരുന്നു പതിവ്.

എന്നാല്‍, ഇത്തരത്തില്‍ വമ്പന്‍ പെണ്‍വാണിഭ സംഘങ്ങള്‍ പിടിയിലായതോടെ പുതിയ വഴി തേടുകയാണ്. ഇപ്പോള്‍ സ്വന്തം താത്പര്യത്തോടെയാണ് യുവതികള്‍ ഈ മേഖലയിലേക്ക് എത്തുന്നത്.

കേരളത്തില്‍ കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് കേന്ദ്രീകരിച്ച് ഇത്തരം ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വന്‍ പ്രതിഫലവും റിക്‌സ് കുറഞ്ഞതും സ്ത്രീകളെ ഈ രംഗത്തേക്ക് ആര്‍ഷിക്കുകയാണ്.

ഇത്തരത്തില്‍ സ്വമേധയ പങ്കാളികളാകാന്‍ എത്തുന്നവരില്‍ അഭ്യസ്തവിദ്യരായ യുവതികളുമുണ്ടെന്ന വിവരം അന്വേഷകരെ അമ്പരപ്പിച്ചിട്ടുമുണ്ട്. ഒരിക്കല്‍ ഇടപാടുകളില്‍ പങ്കാളികളായവര്‍ തത്പരരായ കൂടുതല്‍ പങ്കാളികളെ കണ്ടെത്തി കൊണ്ടുവരുന്നു എന്നതും വ്യാപാരത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു.

ദക്ഷിണേന്ത്യയിലെ തിരക്കുകുറഞ്ഞ വിമാനത്താവളങ്ങള്‍ വഴി നടക്കുന്ന ഇടപാടുകളെപ്പറ്റി കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, കബളിപ്പിക്കലോ ചതിയോ റിപ്പോര്‍ട്ടു ചെയ്യാത്ത സാഹചര്യത്തില്‍ അന്വേഷണം എത്രത്തോളം മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന ആശങ്കയിലാണ് ബന്ധപ്പെട്ടവര്‍.

ഒരു മാസത്തേക്കു പോകുന്നതിനു മുന്‍പ് കൃത്യവും വിശദവുമായ 'കാര്യപരിപാടികള്‍' തയ്യാറാക്കിയിട്ടുണ്ടാകും. സിനിമാമേഖലയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യകാലത്ത് താഴ്ന്ന ഗ്രേഡിലുള്ള ചില നടിമാരെയാണ് ഇടപാടുകാരാക്കിയത്. ഇത് വിജയകരമാണെന്നു ബോധ്യപ്പെട്ടതോടെ കൂടുതല്‍ വിപുലമാക്കുകയായിരുന്നു.

 

Read more topics: kerala, woman, sex racket, gulf
English summary
keralites women sex racket in gulf
topbanner topbanner

More News from this section

Subscribe by Email