Wednesday November 14th, 2018 - 10:17:am
topbanner

മംഗള എക്‌സ്പ്രസില്‍ മലയാളികളെ മയക്കി കവര്‍ച്ച

NewsDesk
മംഗള എക്‌സ്പ്രസില്‍ മലയാളികളെ മയക്കി കവര്‍ച്ച

കൊച്ചി: ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വരികയായിരുന്ന ആലപ്പുഴ സ്വദേശികള്‍ മംഗളാ എക്‌സ്പ്രസില്‍ കവര്‍ച്ചയ്ക്കിരയായി. അമല്‍ (20), ജിനു (25) എന്നിവരെയാണ് മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം പണവും മൊബൈല്‍ ഫോണും കവര്‍ന്നത്.

മൂന്ന് മൊബൈല്‍ ഫോണും 4000 രൂപയും കവര്‍ന്നു. രാവിലെ 8.10ന് മംഗള എക്‌സ് പ്രസ് ഷൊര്‍ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. പൂര്‍ണമായും ബോധം നഷ്ടപ്പെട്ട അമല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും അര്‍ധ ബോധാവസ്ഥയിലായ ജിനു ഷൊര്‍ണൂരിലെ ആശുപത്രിയിലും ചികിത്സയിലാണ്.

ഗോവയിലെ മഡ്ഗാവില്‍ വെച്ച് ഒരു സംഘം യാത്രക്കാര്‍ ഇവരുമായി ചങ്ങാത്തില്‍ ആയിരുന്നു. ഇവരുമൊന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. മഡ്ഗാവില്‍ നിന്നാകാം ഇരുവരും മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം കഴിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

English summary
Keralites robbed of cash, mobile phone on mangala express
topbanner

More News from this section

Subscribe by Email