Sunday November 18th, 2018 - 8:00:am
topbanner

ഐഎസ് ബന്ധം; മെറിന്‍ പഠിപ്പിച്ച സ്‌കൂളിന് സാമ്പത്തിക സഹായം ലഭിച്ചതിനെക്കുറിച്ച് അന്വേഷണം

NewsDesk
ഐഎസ് ബന്ധം; മെറിന്‍ പഠിപ്പിച്ച സ്‌കൂളിന് സാമ്പത്തിക സഹായം ലഭിച്ചതിനെക്കുറിച്ച് അന്വേഷണം

കൊച്ചി: കൊച്ചിയില്‍ നിന്നും ഐഎസ്സിലേക്ക് പോയെന്ന് കരുതപ്പെടുന്ന മെറിന്‍ പഠിപ്പിച്ച സ്‌കൂളിനെക്കുറിച്ച് അന്വേഷണം. കൊച്ചയിലെ ഈ സ്‌കൂളിന് സാമ്പത്തിക സഹായം ലഭിച്ച സ്രോതസ്സിനെക്കുറിച്ച് ദുരൂഹതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മറിയം എന്ന് പേരുമാറ്റിയ മെറിന്‍ ഭര്‍ത്താവ് യഹ്യയ്‌ക്കൊപ്പമാണ് നാടുവിട്ടത്. ഇവര്‍ കാസര്‍കോടുനിന്നും കാണാതായ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് സിറിയയിലേക്ക് കടന്നതായാണ് വിവരം.

സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടിലേക്കു കഴിഞ്ഞവര്‍ഷം ശ്രീനഗറില്‍നിന്നു രണ്ടുലക്ഷം രൂപ എത്തിയതിനെക്കുറിച്ചു കേന്ദ്ര ഏജന്‍സികളടക്കം വിവരങ്ങള്‍ ശേഖരിച്ചു.

മുംബൈയിലെ കോള്‍ സെന്ററില്‍ ജോലി ചെയ്ത മെറിന്‍ ജേക്കബ് ഇസ്ലാം മതം സ്വീകരിച്ചതറിഞ്ഞ മാതാപിതാക്കള്‍, 2014 ഒക്ടോബറില്‍ മെറിനെ നാട്ടിലേക്കു കൊണ്ടുവന്നിരുന്നു.

നാട്ടിലെത്തിയ മെറിന്‍ കൊച്ചി ചക്കരപ്പറമ്പിലെ ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലിക്കു പോയി. പിന്നീട് ഇതേ സ്‌കൂളിന്റെ പറവൂര്‍ തത്തപ്പള്ളിയിലെ ശാഖയിലും അധ്യാപികയായി. ഭര്‍ത്താവ് ബെന്‍സ്റ്റണ്‍ എന്ന യഹിയ നിര്‍ദേശിച്ചതനുസരിച്ചാണു മെറിന്‍ ഈ സ്‌കൂളുകളില്‍ ജോലി ചെയ്തതെന്നു വ്യക്തമായിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 17ന് ചക്കരപ്പറമ്പിലെ സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ശ്രീനഗറില്‍നിന്നു രണ്ടുലക്ഷം രൂപ നിക്ഷേപിച്ചതായി വ്യക്തമായി. ഇതേ ദിവസം ഹൈദരാബാദില്‍നിന്ന് ഒരു ലക്ഷം രൂപയും സ്‌കൂളിന്റെ അക്കൗണ്ടിലേക്കെത്തി. സിഡിഎം മെഷീന്‍ വഴിയാണ് ഈ പണം നിക്ഷേപിക്കപ്പെട്ടത്. പണം നിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നുണ്ട്.

മെറിനും ഭര്‍ത്താവും ഭര്‍തൃസഹോദരനും ഭാര്യയും ഉള്‍പ്പെടെ 21 മലയാളികളെ അടുത്തിടെ ദുരൂഹസാഹചര്യത്തില്‍ കാണാതായിരുന്നു. ഇവരെല്ലാവരും ഐഎസില്‍ ചേര്‍ന്നെന്നാണ് അന്വേഷണ ഏജന്‍സികളുടെ സംശയം.

 കണ്ണൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍

ഭാര്യയെ തഴഞ്ഞ് കാമുകിയ്ക്ക് പുറകേ പോയ ടെക്കിയ്ക്ക് പറ്റിയത് അറിയണമോ?

അമ്മയുടെ പ്രണയ സാഫല്യത്തിനായി താലി നല്‍കിയ മകള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റാകുന്നു

Read more topics: Keralite, case, police, merin, school
English summary
Keralites missing case; police investigation against merin school
topbanner

More News from this section

Subscribe by Email