Thursday November 15th, 2018 - 10:23:pm
topbanner

വേളാങ്കണ്ണിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

NewsDesk
വേളാങ്കണ്ണിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

പാലക്കാട്: വേളാങ്കണ്ണിയിലുണ്ടായ വാഹനാപകടത്തില്‍ മുന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, അറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റ ഭഗവത്, തരണി എന്നിവരെ നാഗപട്ടണത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പുലര്‍ച്ചെ രണ്ടര മണിയോടെയായിരുന്നു അപകടം. കാറില്‍ അഞ്ചു പേരാണുണ്ടായിരുന്നത്. വേളാങ്കണ്ണിയിലെ ക്ഷേത്രദര്‍ശനത്തിന് ശേഷം കാരക്കലിലെ ഒരു ക്ഷേത്രത്തിലേക്ക് പോകവെയായിരുന്നു അപകടം.

Read more topics: Keralite, accident, Velankanni
English summary
three Keralites killed in accident in Velankanni
topbanner

More News from this section

Subscribe by Email