Wednesday February 20th, 2019 - 8:55:am
topbanner

സാമിനെ കൊന്നത് നീണ്ട തയ്യാറെടുപ്പിന് ശേഷം; അരുണിനെ മെല്‍ബണിലെത്തിച്ചതും സോഫി

NewsDesk
സാമിനെ കൊന്നത് നീണ്ട തയ്യാറെടുപ്പിന് ശേഷം; അരുണിനെ മെല്‍ബണിലെത്തിച്ചതും സോഫി

മെല്‍ബണ്‍: പുനലൂര്‍ സ്വദേശി സാം ഏബ്രഹാമിനെ ഭാര്യയും കാമുകനും ചേര്‍ന്ന് മെല്‍ബണില്‍വെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

സാമിന്റെ ഭാര്യ സോഫിയും കാമുകന്‍ അരുണ്‍ കമലാസനും കൊലപാതകത്തിന് ഒരുവര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായാണ് വിവരം. ഇതിനായി അരുണിന്റെ ഭാര്യയെയും കുട്ടിയേയും നാട്ടില്‍ അയക്കുകയും ചെയ്തിരുന്നു.

കോട്ടയത്തു കോളജില്‍ പഠിക്കുന്ന കാലത്താണു സോഫി ആദ്യം സാമുമായും പിന്നീട് അരുണുമായും പരിചയപ്പെടുന്നത്. സാമുമായുള്ള ബന്ധം വിവാഹത്തിലെത്തിയെങ്കിലും കൊല്ലം സ്വദേശിയായ അരുണുമായും അടുപ്പം തുടര്‍ന്നതാണു കൊലപാതകത്തിനു പ്രേരണയായതെന്നാണു നിഗമനം.

വിവാഹനാളുകളില്‍ സാം ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. ഓസ്‌ട്രേലിയയിലേക്ക് ആദ്യം കുടിയേറിയതു സോഫിയാണ്. സാം എത്തുന്നതു പിന്നീടാണ്. ഇതിനിടയില്‍ സോഫി അരുണിനെ ഓസ്‌ട്രേലിയയില്‍ എത്തിച്ചിരുന്നു.

ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട തയാറെടുപ്പ് കൊലപാതകത്തിനു പിന്നിലുണ്ട്. രഹസ്യം പുറത്തറിയാന്‍ വീണ്ടും പത്തുമാസം വൈകി. സാം മരിച്ചു പത്തു മാസത്തിനു ശേഷം പ്രതികള്‍ക്കെതിരെ കുറ്റം തെളിയാന്‍ കാരണം ഇവരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്നതാണെന്നാണു പ്രാഥമിക നിഗമനം. കേസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ മാത്രമേ ഇക്കാര്യം പുറത്തു വരൂ.

കഴിഞ്ഞ ഒക്ടോബറിലാണു സാം മരിക്കുന്നത്. അന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയതായി ഓസ്‌ട്രേലിയന്‍ പൊലീസ് പറയുന്നില്ല. പിന്നീട് രഹസ്യവിവരത്തെ തുടര്‍ന്നാണ് കൊലപാതകമാണെന്ന് സംശയിക്കുന്നതും അന്വേഷിക്കുന്നതും.

നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നടി തൂക്കിയെടുത്ത് പോലീസ് സ്‌റ്റേഷനിലെത്തിച്ചു

ചക്കരേ, സെക്‌സിനെക്കുറിച്ച് എനിക്കു പറഞ്ഞു തരൂ..! ഞരമ്പു രോഗികളെ എങ്ങനെ നേരിടാം

അധ്യാപികയെ ഗര്‍ഭിണിയാക്കി: വിദ്യാര്‍ത്ഥിക്ക് 40 കോടി രൂപ നഷ്ടപരിഹാരം

Viral News

Read more topics: Keralite, youth, murdered, wife
English summary
Keralite youth murdered by wife had a premonition
topbanner

More News from this section

Subscribe by Email