Friday November 16th, 2018 - 1:55:pm
topbanner

മലയാളി യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍; ഞെട്ടല്‍ മാറാതെ ഗ്രാമം

NewsDesk
മലയാളി യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍; ഞെട്ടല്‍ മാറാതെ ഗ്രാമം

കായംകുളം: നാഗ്പൂരില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് പുല്ലുകുളങ്ങര ഗ്രാമം. കണ്ടല്ലൂര്‍ തെക്ക് പുല്ലുകുളങ്ങര മാടവനയില്‍ രമേശ് നായരുടെ മകന്‍ നിതിന്‍ നായരാ (27)ണ് നാഗ്പൂരില്‍ കൊല്ലപ്പെട്ടത്.

ഇതിന് പിന്നാലെ രമേശ് നായരും (67) മരിച്ചു. മരണാനന്തര ചടങ്ങുകളില്‍ സംബന്ധിച്ച് തിരികെ വന്നശേഷം രമേശ് നായരുടെ സഹോദരന്‍ സുരേഷും മരിച്ചത് നാട്ടുകാര്‍ക്ക് ആഘാതമായി.

ഏപ്രില്‍ 29നാണ് നാഗ്പൂരിലെ വീട്ടില്‍ നിതിന്‍ നായരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയടിച്ചുവീണ് മരിച്ചെന്നാണ് ഭാര്യ പോലീസിനോട് പറഞ്ഞെങ്കിലും പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയതോടെ കൊലപാതകമെന്ന് തെളിയുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പാലക്കാട് സ്വദേശിനിയായ ഭാര്യ സ്വാതിയെ കഴിഞ്ഞദിവസമാണ് പിടികൂടിയത്. കഴിഞ്ഞ ആഗസ്റ്റിലാണ് ഇരുവരും പ്രണയവിവാഹിതരായത്. മറ്റാരുമായോ സ്വാതിക്ക് ബന്ധമുണ്ടായിരുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് മഹാരാഷ്ട്ര പൊലീസ് നല്‍കുന്ന വിശദീകരണം.

മകന്റെ മരണം കൊലപാതകമാണെന്നറിഞ്ഞ സമ്മര്‍ദത്തില്‍ മേയ് മൂന്നിനാണ് രമേശ് നായര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. രമേശ് നായര്‍ ചെറുപ്പത്തിലേ മധ്യപ്രദേശിലേക്ക് പോയതിനാല്‍ നാട്ടില്‍ ബന്ധങ്ങള്‍ കുറവായിരുന്നു.

ബേത്തൂളില്‍ ടയര്‍ റീട്രെഡിങ് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇദ്ദേഹം അപൂര്‍വമായേ നാട്ടിലെത്താറുള്ളൂ. മകെന്റ വിവാഹം ക്ഷണിക്കാനും നാട്ടിലെ ഓഹരി കൈമാറ്റവും ലക്ഷ്യമാക്കി കഴിഞ്ഞ ജൂണില്‍ നാട്ടിലെത്തിയിരുന്നു.

വിവാഹനിശ്ചയം കഴിഞ്ഞിരുന്നതിനാല്‍ ബന്ധുക്കളോടൊപ്പം സ്വാതിയും നിതിന്റെ കുടുംബത്തെ കാണാന്‍ അന്ന് പുല്ലുകുളങ്ങരയില്‍ എത്തിയിരുന്നു. ഒരുദിവസം മാത്രം തങ്ങി ഇവര്‍ മടങ്ങിയെങ്കിലും രമേശും കുടുംബവും ഒരുമാസം കഴിഞ്ഞാണ് മടങ്ങിയത്. സ്വാതിയുമായുള്ള ബന്ധം വീട്ടുകാര്‍ ആദ്യം എതിര്‍െത്തങ്കിലും നിതിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സമ്മതിക്കുകയായിരുന്നു.

മറ്റൊരു ബന്ധത്തില്‍ വിവാഹ മോചിതയായ ശേഷമാണ് സ്വാതി നിതിനുമായി അടുക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു നിതിനും സ്വാതിയും തമ്മിലുളള വിവാഹം.

English summary
Keralite woman arrested in Nagpur for murder of husband
topbanner

More News from this section

Subscribe by Email