Thursday September 20th, 2018 - 2:10:am
topbanner
Breaking News

കൊല്ലപ്പെട്ടേക്കാമെന്ന് സാം ബന്ധുക്കള്‍ക്ക് നേരത്തെ തന്നെ സൂചന നല്‍കി

NewsDesk
കൊല്ലപ്പെട്ടേക്കാമെന്ന് സാം ബന്ധുക്കള്‍ക്ക് നേരത്തെ തന്നെ സൂചന നല്‍കി

പുനലൂര്‍: താന്‍ ഒരു പക്ഷേ മെല്‍ബണില്‍വെച്ച് കൊല്ലപ്പെട്ടേക്കാമെന്ന് സാം എബ്രഹാം നേരത്തെ തന്നെ ബന്ധുക്കള്‍ക്ക് സൂചന നല്‍കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ നാട്ടിലെത്തിയ സാം ഇനി എന്നെ പെട്ടിയിലായിരിക്കും കൊണ്ടുവരുന്നതെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്.

പിന്നീട് തിരിച്ചുപോയി ഒക്ടോബറിലാണ് സാം കൊല്ലപ്പെടുന്നത്. പുനലൂര്‍ കരവാളൂര്‍ സ്വദേശിയായ സാമിന്റെ ഉറ്റവര്‍ ഭാര്യയെ കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്തതറിഞ്ഞ് ഞെട്ടലിലാണ്.

താന്‍ മരിച്ചുകഴിഞ്ഞാല്‍ അലങ്കരിച്ച ശവമഞ്ചത്തില്‍ കൊണ്ടുപോകണമെന്നു പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. അടുത്ത ബന്ധുക്കളോടു ഭാര്യയുടെ മോശം സ്വഭാവത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നു.

ദുബായിലും മെല്‍ബണിലും ഉണ്ടായിരുന്നപ്പോള്‍ സംഗീതം വിട്ടൊരു ജീവിതമുണ്ടായിരുന്നില്ല സാമിനെന്ന് ഉറ്റവര്‍ ഓര്‍ക്കുന്നു. മെല്‍ബണിലെ മലയാളി സംഘടനയില്‍ സജീവമായിരുന്ന സാം എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു.

ഓസ്‌ട്രേലിയയില്‍ മലയാളിയുടെ മരണം കൊലപാതകം; ഭാര്യയും കാമുകനും അറസ്റ്റില്‍

ഇന്ത്യക്കാര്‍ക്കറിയേണ്ടത് പി.വി സിന്ധുവിന്റെ ജാതി

English summary
Keralite who died in Australia was poisoned by wife, lover
topbanner

More News from this section

Subscribe by Email