Wednesday November 14th, 2018 - 6:48:am
topbanner

തുര്‍ക്കിയിലെ സൈനിക നടപടി; കുടുങ്ങിയവരില്‍ 13 മലയാളി വിദ്യാര്‍ഥികളും

NewsDesk
തുര്‍ക്കിയിലെ സൈനിക നടപടി; കുടുങ്ങിയവരില്‍ 13 മലയാളി വിദ്യാര്‍ഥികളും

തിരുവനന്തപുരം: സൈനിക അട്ടിമറി ശ്രമം നടക്കുന്ന തുര്‍ക്കിയില്‍ കുടുങ്ങിയവരില്‍ 13 മലയാളി വിദ്യാര്‍ഥികളും. ലോക സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാനായി തുര്‍ക്കിയിലെത്തിയ ഇന്ത്യന്‍ സംഘത്തിനൊപ്പമാണ് വിദ്യാര്‍ഥികള്‍.

39 അംഗ ഇന്ത്യന്‍ കായിക സംഘമാണ് തുര്‍ക്കിയിലെത്തിയത്. ട്രാബ്‌സണ്‍ എന്ന സ്ഥലത്താണാണ് ഇവരിപ്പോഴുള്ളത്. സംഘം സുരക്ഷിതരാണെന്ന് ടീമിന്റെ ചുമതലയുള്ള ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജും മാനേജര്‍ ചാക്കോ ജോസഫും പറഞ്ഞു.

തുര്‍ക്കിയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടാത്ത സാഹചര്യമാണെങ്കില്‍ സംഘത്തെ നാട്ടിലെത്തിക്കാനും ആലോചിക്കുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്താംബുളിലെ വിമാനത്താവളം അടച്ചിട്ടിരുന്നു.

പിന്നീട് തുറന്നെങ്കിലും വ്യോമഗതാഗതം സാധാരണ നിലയില്‍ ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇസ്താംബുളിലെ വിമാനത്താവളം വഴി ഇവരെ തിരിച്ചെത്തിക്കാനായില്ലെങ്കില്‍ അയല്‍രാജ്യത്ത് എത്തിച്ച ശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

'എത്രമദ്യപിച്ചാലും നാലു കാലില്‍ പോവില്ല'; രഞ്ജിനിയുടെ വീഡിയോ കാണാം

സ്ത്രീയെ നോക്കി പരസ്യമായി സ്വയം ഭോഗം ചെയതയാളെ പോലിസ് പിടികൂടി

English summary
13 Keralite students in Turkey are safe: Anju Bobby George
topbanner

More News from this section

Subscribe by Email