Sunday September 23rd, 2018 - 1:04:am
topbanner

കുവൈത്തില്‍ മലയാളി നഴ്‌സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത് ഭര്‍ത്താവിന്റെ സുഹൃത്ത്?

NewsDesk
കുവൈത്തില്‍ മലയാളി നഴ്‌സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത് ഭര്‍ത്താവിന്റെ സുഹൃത്ത്?

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയില്‍ മലയാളി നഴ്‌സിനെ കുത്തി പരിക്കേല്‍പ്പിച്ചത് ഭര്‍ത്താവിന്റെ സുഹൃത്താണെന്ന് സൂചന. തമിഴ്‌നാട്ടുകാരനായ ഇയാള്‍ സംഭവത്തിനുശേഷം നാട്ടിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അബ്ബാസിയയിലെ താമസസ്ഥലത്ത് കോട്ടയം സ്വദേശിനിയായ ഗോപിക ബിജുവിന് കുത്തേറ്റത്. സംഭവം മോഷണശ്രമത്തിന്റെ ഭാഗമായാണെന്നാണ് കരുതിയിരുന്നത്.

എന്നാല്‍, സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഒപ്പം ജോലി ചെയ്യുന്നയാള്‍ ഭീഷണി പ്പെടുത്തിയിരുന്നതായി യുവതിയുടെ ഭര്‍ത്താവ് വെളിപ്പെടുത്തി. യുവതിയുടെ ഭര്‍ത്താവ് ബിജുവിന് ബാബ്‌തൈന്‍ കമ്പനിയിലാണ് ജോലി.

ഇതേ കമ്പനിയില്‍ ജോലിചെയ്യുന്ന തമിഴ്‌നാട് സ്വദേശിയില്‍നിന്ന് ബിജു പണം കടം വാങ്ങിയിരുന്നു. പണം തിരികെ നല്‍കിയെങ്കിലും കൂടുതല്‍ പലിശ നല്‍കണമെന്നാവശ്യപ്പെട്ട് ഒന്നു രണ്ടു തവണ ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയതായി ബിജു പറഞ്ഞു.

അക്രമി മുഖം മറച്ചിരുന്നെങ്കിലും പ്രഭാകരനുമായി രൂപസാദൃശ്യം ഉള്ളതായി ആരോഗ്യനില വീണ്ടെടുത്ത ശേഷം തന്റെ ഭാര്യ സംശയം പ്രകടിപ്പിച്ചിരുന്നതായും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോടും ഇന്ത്യന്‍ സ്ഥാനപതിയോടും സൂചിപ്പിച്ചതായും ബിജു പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഇക്കാര്യം പുറത്തുപറയാതിരുന്നത്. തന്റെ ഭാര്യയെ ആക്രമിച്ചത് കൂടെ ജോലിചെയ്യുന്ന പുരുഷ നഴ്‌സാണ് എന്ന രീതിയില്‍ ഫേസ്ബുക്കില്‍ പ്രചരിച്ച വാര്‍ത്ത തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് ബിജു പറഞ്ഞു. സ്വന്തം താമസസ്ഥലത്ത് യുവതി ആക്രമിക്കപ്പെട്ടത് അബ്ബാസിയയിലെ പ്രവാസി സമൂഹത്തെ മൊത്തത്തില്‍ ആശങ്കയിലാക്കിയിരുന്നു. പ്രശ്‌നത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെടുകയും എംബസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Read more topics: keralite, nurse, kuwait, india
English summary
keralite nurse stabbed kuwait; man absconding to india
topbanner

More News from this section

Subscribe by Email