topbanner
Friday July 21st, 2017 - 2:06:pm
topbanner

പാക്കിസ്ഥാന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ രഞ്ജിത്ത് പത്താന്‍കോട്ട് സന്ദര്‍ശിച്ചു?

NewsDesk
പാക്കിസ്ഥാന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ രഞ്ജിത്ത് പത്താന്‍കോട്ട് സന്ദര്‍ശിച്ചു?

ന്യൂഡല്‍ഹി: പത്താന്‍കോട്ട് സൈനികത്താവളത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയത് ഇന്ത്യന്‍ സൈനികന്‍ ചോര്‍ത്തി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു.

ചോദ്യംചെയ്യലില്‍ പത്താന്‍കോട്ടെ ഭീകരാക്രമണത്തെക്കുറിച്ച് ചില സൂചനകള്‍ അറസ്റ്റിലായ രഞ്ജിത്തില്‍നിന്ന് ലഭിച്ചെന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി മുഖേന ചാരവൃത്തിയിലേക്ക് നയിക്കപ്പെട്ടുവെന്നതിന് അറസ്റ്റിലായ രഞ്ജിത്തിനെ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിനെ ഡല്‍ഹി കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

Read more topics: Kerala, spying, Pathankot, air base
English summary
'Keralite held for 'spying' visited Pathankot air base'
topbanner topbanner

More News from this section

Subscribe by Email