Friday February 22nd, 2019 - 8:10:pm
topbanner

പുതുവര്‍ഷ സമ്മാനമായി മലയാളിയ്ക്ക് ദുബായിയില്‍ 20 കോടി

suji
പുതുവര്‍ഷ സമ്മാനമായി മലയാളിയ്ക്ക് ദുബായിയില്‍ 20 കോടി

പുതുവര്‍ഷത്തില്‍ മലയാളിയ്ക്ക് ദുബായില്‍ 20 കോടിയുടെ സമ്മാനം. ദുബായില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ ഹരികൃഷ്ണന്‍ വി നായര്‍ക്കാണ് വന്‍ തുക സമ്മാനം ലഭിച്ചത്. അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്രിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ 20 കോടി ഏഴ് ലക്ഷം രൂപയുടെ (120 ലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചിരിക്കുകയാണ്.

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ ഏറ്റവും വലിയ സമ്മാനതുക അബുദാബി ഡ്രീം 12 നറുക്കെടുപ്പിനാണ്. കഴിഞ്ഞ വര്‍ഷാവസാനത്തെ നറുക്കെടുപ്പാണിത്. ബിഗ് ടിക്കറ്റ് മില്യണയര്‍ നറുക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 16 നറുക്കെടുപ്പില്‍ 13ഉം ഇന്ത്യക്കാര്‍ക്കായിരുന്നു. ഇവരില്‍ മലയാളികളാണ് അധികവും.

ദുബായിലെ ഒരു കെട്ടിട നിര്‍മാണ കമ്പനിയില്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജറായി ജോലി ചെയ്യുന്ന ഈ 42 കാരന്‍ ഇത് മൂന്നാം തവണയാണ് അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യ പരീക്ഷണം നടത്തുന്നത്. ദൈവത്തിന്റെ സമ്മാനമാണിത്. റിട്ടയര്‍മെന്റ് ജീവിതത്തിലേയ്ക്ക് കരുതിവയ്ക്കണം. പിന്നെ മകന്റെ വിദ്യാഭ്യാസം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സഹായം നല്‍കണം, ഹരികൃഷ്ണന്‍ പറയുന്നു.

 

 

Viral News

English summary
keralite got abudhabi duty free big ticket prize
topbanner

More News from this section

Subscribe by Email