Thursday September 20th, 2018 - 5:03:am
topbanner
Breaking News

ഷാര്‍ജ; തലശ്ശേരി സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ കമ്പില്‍ സ്വദേശിക്ക് വധശിക്ഷ

NewsDesk
ഷാര്‍ജ; തലശ്ശേരി സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ കമ്പില്‍ സ്വദേശിക്ക് വധശിക്ഷ


കണ്ണൂര്‍: ഷാര്‍ജയില്‍ തലശ്ശേരി കടവത്തൂര്‍ സ്വദേശി അടിയോടത്ത് അബൂബക്കെറ(50) കൊലപ്പെടുത്തിയ കേസില്‍ കമ്പില്‍ പള്ളിപ്പറമ്പ് സ്വദേശി കൈതപ്രത്ത് അബ്ദുള്‍ ബാസിത്തി (24)ന് ഷാര്‍ജ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു.

ഷാര്‍ജ അസ്ഹര്‍ അല്‍മദീന ട്രെയ്ഡിങ് സെന്റര്‍ മനേജറായിരുന്ന അബൂബക്കെറെ ഖാന്‍ഷാഹിബ് കെട്ടിടത്തില്‍ 2013 സെപ്റ്റംബര്‍ ആറിന് രാത്രി 12.15നാണ് കൊലപ്പടുത്തിയത്.

അബൂബക്കറിന്റെ കൈയിലുണ്ടായിരുന്ന ഒന്നേകാല്‍ ലക്ഷം ദിര്‍ഹം (22.18 ലക്ഷം രൂപ) തട്ടിയെടുക്കാനായിരുന്നു കൊലപാതകം. ഇതേ സ്ഥാപനത്തില്‍ റെഡിമെയ്ഡ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു ബാസിത്ത്. കൊല നടന്ന ദിവസവും തലേന്നും ബാസിത്ത് അവധിയിലായിരുന്നു. ഇതാണ് സംശയിക്കാന്‍ ഇടയാക്കിയത്.

അബൂബക്കര്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ വിശ്വസിക്കാത്തതുപോലെ അഭിനയിച്ചു. സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത ബാസിത്ത് പിന്നീട് വിസ റദ്ദാക്കി നാട്ടിലേക്കു മടങ്ങുകയായിരുന്നു. അബൂബക്കറിന്റെ പണം തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നാണ് കണ്ടെത്തല്‍. കവര്‍ച്ച ചെയ്ത പണം ബാസിത്തിന്റെ തലയണ കവറില്‍ കണ്ടെത്തിയിരുന്നു.

Read more topics: keralite, sentence, sharjah
English summary
keralite gets death sentence in sharjah
topbanner

More News from this section

Subscribe by Email