Thursday September 20th, 2018 - 12:43:am
topbanner
Breaking News

മാസം ടിക്കറ്റെടുക്കുന്നത് ശീലമാക്കി; മലയാളി യുവതിക്ക് 18 കോടിയുടെ അബുദാബി ലോട്ടറി

NewsDesk
മാസം ടിക്കറ്റെടുക്കുന്നത് ശീലമാക്കി; മലയാളി യുവതിക്ക് 18 കോടിയുടെ അബുദാബി ലോട്ടറി

അബുദാബി: അബുദായി എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീയുടെ ബിഗ് ടിക്കറ്റ് എല്ലാമാസവും എടുക്കുന്നത് ശീലമാക്കിയ മലയാളി വനിതാ ഡോക്ടര്‍ക്ക് ഒന്നാം സമ്മാനമായി പത്തുദശലക്ഷം ദിര്‍ഹം (18 കോടിയോളം രൂപ).

ഇപ്പോള്‍ യു.എസില്‍ ഉന്നതപഠനം നടത്തുന്ന, ദുബായിലെ സ്വകാര്യ ആശുപത്രിയിലെ ശിശുരോഗവിദഗ്ധ ഡോ. നിഷിത രാധാകൃഷ്ണപിള്ളയ്ക്കാണ് അപൂര്‍വമായ ഭാഗ്യനേട്ടം.

ഓണ്‍ലൈന്‍വഴി ഭാര്യയുടെപേരില്‍ ഭര്‍ത്താവ് ബിഗ് ടിക്കറ്റ് മുടങ്ങാതെ എടുത്തിരുന്നു. അങ്ങനെയാണ് അമ്പതാം തവണയെടുത്ത ബിഗ് ടിക്കറ്റ് സീരീസ് 178ലെ 058390 നമ്പറിലൂടെ നിഷിതയെ ഒന്നാംസമ്മാനം തേടിയെത്തിയത്.

മലപ്പുറം സ്വദേശിയായ ഇവര്‍ മലപ്പുറത്ത് ഡോക്ടറായ അച്ഛന്‍ രാധാകൃഷ്ണപിള്ളയുടെ മൊബൈല്‍ഫോണ്‍ നമ്പറാണ് ടിക്കറ്റില്‍ നല്‍കിയിരുന്നത്. ഒന്നാംസമ്മാനം ലഭിച്ച വിവരം സംഘാടകര്‍ നിഷിതയുടെ അച്ഛനെയാണ് വിളിച്ചറിയിച്ചത്.

ഇത്തവണത്തെ ബിഗ് ടിക്കറ്റില്‍ പത്തു സമ്മാനങ്ങളില്‍ എട്ടെണ്ണവും ലഭിച്ചിരിക്കുന്നത് ഇന്ത്യക്കാര്‍ക്കാണ്. നാലാംസമ്മാനമായ 80,000 ദിര്‍ഹത്തിന് യു.എസ്. പൗരനും ഏഴാം സമ്മാനമായ 30,000 ദിര്‍ഹത്തിന് ബംഗ്ലാദേശിയും അര്‍ഹരായി.

കഴിഞ്ഞ മാസമാണ് അബുദാബി എയര്‍പോര്‍ട്ട് ഏഴുദശലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 12.39 കോടി രൂപ) ബിഗ് ടിക്കറ്റ് തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന്‍ കൊപ്പറമ്പിലിനെ തേടിയെത്തിയത്.

Read more topics: Keralite, doctor, crore, lottery, UAE
English summary
In her 50th attempt, Keralite doctor wins Rs 17.5 crore lottery in UAE
topbanner

More News from this section

Subscribe by Email