Monday February 18th, 2019 - 4:14:pm
topbanner

രണ്ടു മാസം മുമ്പ് കാണാതായ പ്രവാസി മലയാളിയെ അബുദാബിയില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി

suji
രണ്ടു മാസം മുമ്പ് കാണാതായ പ്രവാസി മലയാളിയെ അബുദാബിയില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി

രണ്ടു മാസം മുമ്പ് കാണാതായ പ്രവാസി മലയാളിയെ അബുദാബിയില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ച് വര്‍ഷമായി അബുദബിയിലെ ഒരു വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്ന എം വി മൊയ്തുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 19 ന് അബുദാബിയിലെ കടല്‍ത്തീരത്ത് നിന്നും മൃതദേഹം കണ്ടെത്തിയെങ്കിലും ഇപ്പോഴാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.

മൊയ്തീന്‍ ജോലി നോക്കിയിരുന്ന മുസഫയിലെ വര്‍ക്ക് ഷോപ്പ് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹത്തിന് ജോലി നഷ്ടമായതായി ബന്ധുക്കള്‍ പറയുന്നു. പിന്നാലെ തൊഴില്‍ വിസയുടെ കാലാവധി കഴിഞ്ഞു. തുടര്‍ന്ന് പുറത്ത് ജോലി നോ്കിയാണ് മൊയ്തീന്‍ ജീവിക്കാനുള്ള വക കണ്ടെത്തിയത്. മൊയ്തീന്‍ മാസങ്ങളോളം ബന്ധുക്കളെയൊന്നും വിളിക്കാതിരിക്കുന്നത് പതിവാണ്. അതിനാല്‍ തന്നെ കുറച്ചു മാസമായി വിവരമൊന്നുമില്ലെങ്കിലും ബന്ധുക്കള്‍ സംശയിച്ചില്ല .എന്നാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ വഴി അറിഞ്ഞതോടെ ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു.

അതിനിടെ മൊയ്തീന്റെ പാസ്‌പോര്‍ട്ട് ഇതുവരെ കണ്ടെത്താനായിട്ടില്ല. കുറച്ചു മാസമായി ഇയാള്‍ എവിടെയാണ് താമസിച്ചിരുന്നതെന്ന് വ്യക്തതയില്ല. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു .

 

Viral News

Read more topics: keralite, dead, abudhabi
English summary
keralite dead body found in abudhabi
topbanner

More News from this section

Subscribe by Email