Saturday September 22nd, 2018 - 1:21:am
topbanner

ഖത്തര്‍; റെസ്‌റ്റൊറന്റില്‍വെച്ച് കാണാതായ മലയാളി ബാലന്‍ മാന്‍ഹോളില്‍ മരിച്ച നിലയില്‍

NewsDesk
ഖത്തര്‍; റെസ്‌റ്റൊറന്റില്‍വെച്ച് കാണാതായ മലയാളി ബാലന്‍ മാന്‍ഹോളില്‍ മരിച്ച നിലയില്‍

ദോഹ: പെരുന്നാള്‍ ആഘോഷത്തിനിടെ ഖത്തറില്‍ മലയാളി ബാലന് ദാരുണ മരണം. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം പാലക്കോട്ട് പറമ്പത്ത് ബഷീറിന്റെയും കൊടുവള്ളി സ്വദേശിനി റഫാനയുടേയും മകന്‍ ഇസാന്‍ അഹമ്മദ് ബഷീറാണ്(ആറ്) മരിച്ചത്.

പെരുന്നാളിന്റെ തലേന്നാണു ദുരന്തമുണ്ടായത്. ശനിയാഴ്ച വൈകിട്ട് വുഖൈര്‍ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിനു സമീപത്തെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനായി രക്ഷിതാക്കള്‍ക്കൊപ്പം പോയതായിരുന്നു കുട്ടി.

ഭക്ഷണം കഴിച്ചശേഷം മടങ്ങവേ ഇസാനെ പെട്ടെന്ന് കാണാതായി. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നു തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നു വഖ്‌റ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പൊലീസും സിവില്‍ ഡിഫന്‍സും നടത്തിയ തിരച്ചിലില്‍ ഞായറാഴ്ച രാവിലെ റസ്റ്റോറന്റിനു സമീപത്തെ മാന്‍ഹോളില്‍ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. കബറടക്കം ദോഹയില്‍ നടത്തി. പെരുന്നാള്‍ ആഘോഷത്തിനിടെയുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് മലയാളി സമൂഹം.

 

Read more topics: keralite, boy, manhole, Qatar
English summary
keralite boy dies after falling in manhole in Qatar
topbanner

More News from this section

Subscribe by Email