topbanner
Wednesday February 21st, 2018 - 5:09:am
topbanner
Breaking News

വിരട്ടല്‍ ഇങ്ങോട്ട് വേണ്ട; പിസി ജോര്‍ജ്ജിന് മറുപടിയുമായി വനിതാ കമ്മീഷന്‍

Jikku Joseph
വിരട്ടല്‍ ഇങ്ങോട്ട് വേണ്ട; പിസി ജോര്‍ജ്ജിന് മറുപടിയുമായി വനിതാ കമ്മീഷന്‍

തിരുവനന്തപുരം: വനിതാ കമ്മീഷനെതിരെ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ് എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. കമ്മീഷന് നേരെ വിരട്ടല്‍ വേണ്ടെന്ന് തുറന്നടിച്ച ജോസഫൈന്‍ സൗകര്യമുള്ളപ്പോള്‍ ഹാജരാകുമെന്ന തരത്തിലുള്ള പ്രസ്താവനകള്‍ പദവി മറന്നുള്ളതാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രോസിക്യൂഷന്‍ നടപടികള്‍ക്കുള്ള കമ്മീഷന്റെ അധികാരം ഏട്ടില്‍ ഉറങ്ങാനുള്ളതല്ലെന്നും അവര്‍ വ്യക്തമാക്കി.

കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവനടിയെ അവഹേളിച്ചു എന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചതിനു പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് കമ്മീനെ പരിഹസിച്ച് പി.സി ജോര്‍ജ് സംസാരിച്ചത്. കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്ന് പറഞ്ഞ ജോര്‍ജ് തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകിലല്ലോ എന്നും പരിഹസിച്ചിരുന്നു.

ജനപ്രതിനിധികള്‍ നിയമസംവിധാനങ്ങളോടും സത്യപ്രതിജ്ഞയോടും കൂറു പുലര്‍ത്തേണ്ടവരാണ്. സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും വനിത കമ്മീഷന് അധികാരം നല്‍കുന്ന നിയമം നിയമസഭ പാസാക്കിയതാണ്. ആരെയും ശിക്ഷിക്കുകയോ തൂക്കിക്കൊല്ലാന്‍ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിത കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരെ ആരുടെ ഭാഗത്തുനിന്ന് നീതി നിഷേധം ഉണ്ടായാലും ഇടപെടും. ഒരു പരിഗണനയും ആര്‍ക്കുമില്ല. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കമ്മീഷന് നല്‍കിയിട്ടുള്ള അധികാരം ഏട്ടില്‍ ഉറങ്ങാനുള്ളതല്ലെന്ന് ബോധ്യപ്പെടുന്ന കാലമാണ് വരുന്നത്. ആരോപണങ്ങളോടല്ല, സംഭവങ്ങളോടാണ് കമ്മീഷന്‍ നിലപാട് സ്വീകരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

English summary
kerala women commission says against p.c george
topbanner

More News from this section

Subscribe by Email