Sunday September 23rd, 2018 - 3:55:pm
topbanner

തിയ്യേറ്റര്‍ ഉടമകളുടെ പുതിയ സംഘടന നാളെ പ്രഖ്യാപിക്കും

NewsDesk
തിയ്യേറ്റര്‍ ഉടമകളുടെ പുതിയ സംഘടന നാളെ  പ്രഖ്യാപിക്കും

തിയ്യേറ്റര്‍ ഉടമകളുടെ പുതിയ സംഘടന നാളെ പ്രഖ്യാപിക്കും. അടിക്കടിയുണ്ടാകുന്ന അനാവശ്യമായ തിയ്യേറ്റര്‍ സമരം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ സംഘടന തുടങ്ങാന്‍ തീരുമാനിച്ചത്. വിതരണക്കാരുടേയും നിര്‍മാതാക്കളുടേയും ഉടമസ്ഥതയിലുള്ള തിയ്യേറ്ററുകളും സമാനമനസ്ഥിതിയുള്ള തിയ്യേറ്റര്‍ ഉടമകളേയും ചേര്‍ത്താണ് പുതിയ സംഘടന. ബി ക്ലാസ് തിയ്യേറ്ററുകളേയും സംഘടനയില്‍ അംഗങ്ങളാക്കും. വിതരണക്കാരുടേയും നിര്‍മാതാക്കളുടേയും മേല്‍നോട്ടത്തോടെയാണ് സംഘടന പ്രവര്‍ത്തിക്കുക. ഇതിനോടകം 200 ഓളം തിയ്യേറ്ററുകള്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം.

ഷൂട്ടിങ്ങിന്‍റെ തിരക്കിലായ നടന്‍ ദിലീപുമായി ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ സംസാരിച്ചതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്ന് ദിലീപുമായി ഷൂട്ടിങ് ലൊക്കേഷനില്‍ പോയി നേരിട്ട് സംസാരിക്കുമെന്നും ഇവര്‍ അറിയിച്ചു. ഇതിനുശേഷം നാളെ ഔദ്യോഗികമായി യോഗം ചേര്‍ന്ന് സംഘടനാരൂപീകരണം പ്രഖ്യാപിക്കും. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍റെ ഓഫീസിലായിരിക്കും യോഗം ചേരുക.

അതേസമയം എക്സിബിറ്റേഴ്സ് ഫെഡറേഷനെ പിളര്‍ത്തിയല്ല സംഘടന രൂപീകരിക്കുന്നതെന്ന് പറയുമ്പോഴും ഫെഡറേഷനിലെ 45 ഓളം തിയ്യേറ്ററുകള്‍ തങ്ങളുടെ സംഘടനയില്‍ ചേരുമെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് സിയാദ് കോക്കര്‍ അവകാശപ്പെടുന്നുണ്ട്.

Read more topics: theater, owners, organization,
English summary
kerala theater owners new organization will be announced tomorrow
topbanner

More News from this section

Subscribe by Email