Monday April 22nd, 2019 - 5:53:pm
topbanner
topbanner

ചോദ്യപേപ്പര്‍ ചോര്‍ച്ച: എസ്.എസ്.എല്‍.സി കണക്ക് പുന:പരീക്ഷ ഇന്ന്

NewsDesk
ചോദ്യപേപ്പര്‍ ചോര്‍ച്ച: എസ്.എസ്.എല്‍.സി കണക്ക് പുന:പരീക്ഷ ഇന്ന്

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ന്നതിനാല്‍ റദ്ദാക്കിയ കണക്ക് പുനപ്പരീക്ഷ ഇന്ന്. ഉച്ചയ്ക്ക് 1.45 മുതല്‍ 4.30 വരെയാണ് പരീക്ഷ. സ്വകാര്യ സ്ഥാപനങ്ങളുടെ പരീക്ഷകളുടെ ചോദ്യപേപ്പറുമായി സാമ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. പുതിയതായി തയ്യാറാക്കിയ ചോദ്യപേപ്പര്‍ ബുധനാഴ്ചയോടെ വിതരണം പൂര്‍ത്തിയാക്കി.

പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് നിര്‍ദേശം നല്‍കിയതായി പൊതുവിദ്യാഭ്യാ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ അറിയിച്ചു,

എന്നാൽ എസ്എസ്എല്‍സി കണക്ക് പരീക്ഷ വിവാദത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കണ്ണൂര്‍ ചെറുകുന്ന് വെല്‍ഫയര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായ സുജിത് കുമാറിനാണ് സസ്പെൻഷൻ കിട്ടിയത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ പാനലിന്‍റെ തലവന്‍ കെ.ജി.വാസുവിനെ പരീക്ഷ മൂല്യനിര്‍ണയ ജോലികളില്‍ നിന്നും വിലക്കിയിട്ടുണ്ട്.

Read more topics: kerala, sslc, maths,exam,
English summary
kerala sslc maths re exam today
topbanner

More News from this section

Subscribe by Email