topbanner
Wednesday February 21st, 2018 - 2:52:am
topbanner
Breaking News

സെക്രട്ടേറിയറ്റില്‍ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടും 86 ശതമാനം ഹാജര്‍ രേഖപ്പെടുത്തി

NewsDesk
സെക്രട്ടേറിയറ്റില്‍ ഒരു വിഭാഗം  ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടും 86 ശതമാനം ഹാജര്‍ രേഖപ്പെടുത്തി

ഒരു വിഭാഗം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടും ഗവ. സെക്രട്ടേറിയറ്റില്‍ 86 ശതമാനം ഹാജര്‍ രേഖപ്പെടുത്തി. 3,892 ജീവനക്കാരില്‍ 3,352 പേര്‍ ജോലിക്കെത്തി. കൃഷി വകുപ്പില്‍ 126 ല്‍ 97 പേരും പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ 15 ല്‍ 13 ഉം കോസ്റ്റല്‍ ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷനില്‍ ഏഴില്‍ ഏഴും സഹകരണ വകുപ്പില്‍ 43 ല്‍ 42 ഉം സാംസ്‌കാരിക വകുപ്പില്‍ 29 ല്‍ 28 ഉം പരിസ്ഥിതി വകുപ്പില്‍ 14 ല്‍ 10 ഉം ധനവകുപ്പില്‍ 800 ല്‍ 687 ഉം ഫിഷറീസ് ആന്റ് പോര്‍ട്‌സില്‍ 44 ല്‍ 39 ഉം ഭക്ഷ്യ പൊതുവിതരണ വകുപ്പില്‍ 53 ല്‍ 43 ഉം വനം വന്യ ജീവി വകുപ്പില്‍ 55 ല്‍ 47 ഉം പേര്‍ ജോലിക്കെത്തി.

പൊതുഭരണ വകുപ്പില്‍ 457 ല്‍ 431 ഉം പൊതു വിദ്യാഭ്യാസ വകുപ്പില്‍ 162 ല്‍ 103 ഉം ആരോഗ്യ വകുപ്പില്‍ 93 ല്‍ 60 ഉം ഉന്നത വിദ്യാഭ്യാസത്തില്‍ 103 ല്‍ 85 ഉം ആഭ്യന്തര വകുപ്പില്‍ 139 ല്‍ 135 ഉം ഭവന നിര്‍മ്മാണ വകുപ്പില്‍ 23 ല്‍ 22 ഉം വ്യവസായത്തില്‍ 92 ല്‍ 88 ഉം പി.ആര്‍.ഡി.യില്‍ 51 ല്‍ 48 ഉം ഐ.ടിയില്‍ 36 ല്‍ 36 ഉം തൊഴില്‍ പുനരധിവാസ വകുപ്പില്‍ 94 ല്‍ 88 ഉം നിയമ വകുപ്പില്‍ 260 ല്‍ 248 ഉം തദ്ദേശഭരണ വകുപ്പില്‍ 210 ല്‍ 159 ഉം നോര്‍ക്കയില്‍ 18 ല്‍ 13 ഉം പാര്‍ലമെന്റററി അഫയേഴ്‌സില്‍ 14 ല്‍ 14 ഉം പേഴ്‌സണല്‍ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പില്‍ 165 ല്‍ 163 ഉം ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പില്‍ 69 ല്‍ 65 ഉം വൈദ്യുതി വകുപ്പില്‍ 29 ല്‍ 24 ഉം പൊതുമരാമത്തില്‍ 88 ല്‍ 70 ഉം റവന്യൂവില്‍ 191 ല്‍ 138 ഉം എസ്.സി, എസ്.ടിയില്‍ 76 ല്‍ 61 ഉം ശാസ്ത്ര സാങ്കേതിക വകുപ്പില്‍ 13 ല്‍ 9 ഉം കായിക യുവജന കാര്യ വകുപ്പില്‍ 19 ല്‍ 19 ഉം സ്റ്റോര്‍ പര്‍ച്ചേഴ്‌സ് വിഭാഗത്തില്‍ 31 ല്‍ 31 ഉം ടാക്‌സില്‍ 74 ല്‍ 60 ഉം ടൂറിസത്തില്‍ 28 ല്‍ 28 ഉം ഗതാഗതത്തില്‍ 36 ല്‍ 20 ഉം വിജിലന്‍സില്‍ 48 ല്‍ 44 ഉം ജലവിഭവ വകുപ്പില്‍ 87 ല്‍ 77 ഉം ജീവനക്കാരെത്തി.

Read more topics: kerala, secretariat, staff, protest,
English summary
kerala secretariat staff protest
topbanner

More News from this section

Subscribe by Email