Monday November 12th, 2018 - 11:32:pm
topbanner

അരവണയും അപ്പവും ഇനി കൂടുതല്‍ രുചിയോടെ

akhila
അരവണയും അപ്പവും ഇനി കൂടുതല്‍ രുചിയോടെ

ശബരിമല: സന്നിധാനത്തെ പ്രധാന പ്രസാദങ്ങളായ അരവണയും അപ്പവും നിര്‍മാണരീതിയില്‍മാത്രം അല്പം മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ രുചിയുള്ളതാക്കും. മൈസൂരുവിലെ കേന്ദ്ര ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള ഡോ. കെ.വെങ്കിടേഷ് മൂര്‍ത്തി, ഡോ. ആര്‍.ചേതന, ഡോ.സുരേഷ്‌കുമാര്‍ എന്നിവരടങ്ങിയ ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തില്‍ അരവണ, അപ്പം എന്നിവയുടെ നിര്‍മാണം നടത്തുകയും അവര്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

എന്നാല്‍ അരവണയും അപ്പവും ഉണ്ടാക്കുന്നതിനു പാരമ്പര്യരീതിയിലുള്ള കൂട്ടുകള്‍ക്കോ അളവിനോ വ്യത്യാസം വരുത്തില്ലെന്നും നിര്‍മാണത്തില്‍ മാത്രമാണെന്നും ചീഫ് സയന്റിസ്റ്റ് കെ.എസ്.എം.എസ്.രാഘവറാവു പറഞ്ഞു. അരവണ നിര്‍മിക്കുന്നത് ശര്‍ക്കരപ്പാനിയില്‍ അരിയിട്ടു തിളപ്പിച്ച് സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത് പാചകം ചെയ്യുന്നു. അരവണയില്‍ അരിക്കാണു കടുപ്പം കൂടുതല്‍. ഉണക്കലരി അല്പം വേവിച്ചശേഷം ശര്‍ക്കരപ്പാനിയില്‍ ഇടുകയാണ് വേണ്ടതെന്ന് ശാസ്ത്രസംഘം നിര്‍ദേശിക്കുകയും ഈ കൂട്ട് ചേര്‍ന്നതിനുശേഷം മറ്റുള്ളവ ഇട്ട് നിര്‍മിച്ച അരവണ കൂടുതല്‍ സ്വാദുള്ളതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ അടക്കമുള്ളവര്‍ പറഞ്ഞു.

sabarimala aravana

അപ്പം നിര്‍മാണത്തിലും മാറ്റം വരുത്തുന്നുണ്ട്. തരികള്‍ കൂടുതല്‍ കിടന്നാല്‍ അപ്പം കൂടുതല്‍ ദൃഢമാകും. അരിപ്പൊടി കൂടുതല്‍ നേര്‍ത്തതാക്കി മൃദുത്വമുള്ളതാകാന്‍ പഴം കൂടുതല്‍ ചേര്‍ക്കും. പുതുതായി നിര്‍മിച്ച അരവണയും അപ്പവും പല പായ്ക്കറ്റുകളിലാക്കി ശാസ്ത്രസംഘവും ദേവസ്വം ബോര്‍ഡും ശേഖരിക്കുകയും ഇവ 15 ദിവസത്തിനുശേഷം രണ്ടുകൂട്ടരും പരിശോധിച്ച് മാറ്റങ്ങള്‍ നിരീക്ഷിക്കും. കൂടാതെ ശാസ്ത്രീയമായ പരിശോധന മൈസൂരു ലാബിലും നടത്തും.

Read more topics: sabarimala, sannidhanam,
English summary
kerala sabarimala aravana and unniyapam
topbanner

More News from this section

Subscribe by Email