Monday December 17th, 2018 - 5:46:pm
topbanner

20 വര്‍ഷം പ്രവാസിയായി തിരിച്ചെത്തിയപ്പോള്‍ ഭാര്യയ്ക്ക് വേണ്ട; സ്വത്തും ലക്ഷങ്ങളും തട്ടിയെടുത്തു

NewsDesk
20 വര്‍ഷം പ്രവാസിയായി തിരിച്ചെത്തിയപ്പോള്‍ ഭാര്യയ്ക്ക് വേണ്ട; സ്വത്തും ലക്ഷങ്ങളും തട്ടിയെടുത്തു

അഞ്ചല്‍: 20 വര്‍ഷത്തിലധികം കാലം ഗള്‍ഫില്‍ ജോലി ചെയ്തയാള്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യക്കുവേണ്ടി. അറയ്ക്കല്‍ വടക്കതില്‍ വീട്ടില്‍ സുധീന്ദ്ര(55)നെയാണ് ഭാര്യ പെരുവഴിയില്‍ ഉപേക്ഷിച്ചത്.

ഗള്‍ഫിലായിരുന്ന സമയം ലോണ്‍ എടുക്കാനെന്ന വ്യാജേന ഭാര്യ മുക്തിയാറിന്റെ മറവില്‍ നാട്ടിലുണ്ടായിരുന്ന 25 സെന്റ് സ്ഥലവും വീടും വില്‍ക്കുകയും സമ്പാദ്യമായ ലക്ഷങ്ങള്‍ കൈക്കലാക്കുകയും ചെയ്തതായി സുധീന്ദ്രന്‍ പറയുന്നു.

ഗള്‍ഫിലായിരുന്ന സുധീന്ദ്രന്‍ അസുഖബാധിതനായാണു നാട്ടിലെത്തിയത്. അടുത്തിടെ ഹൃദയസംബന്ധമായ അസുഖവും സ്ട്രോക്കും പിടിപ്പെട്ടതോടെ ഭാര്യക്കും മക്കള്‍ക്കും അനഭിമതനായി.

അസുഖത്തെ തുടര്‍ന്നു സംസാരശേഷി നഷ്ടമായ നിലയിലായ സുധീന്ദ്രനെ ഓട്ടോയില്‍ കയറ്റി തടിക്കാടുള്ള ഒരു ബന്ധുവിടിനു സമീപം ഇറക്കിവിടുകയായിരുന്നു.

നാട്ടുകാര്‍ ഇടപെട്ട് ഇയാളെ അഞ്ചല്‍ പോലീസില്‍ എത്തിക്കുകയും എസ്.ഐ പി.എസ് രാജേഷ് സുധീന്ദ്രന്റെ ഭാര്യ അജിതകുമാരിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി കൂടെ വിടുകയുംചെയ്തു. വീണ്ടും ഓട്ടോയില്‍ കയറ്റി വഴിയില്‍ ഇറക്കിവിടാന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്ത ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സുധീന്ദ്രന്‍ ഇപ്പോള്‍ ഗാന്ധിഭവനിലാണ്.

Read more topics: kerala, pravasi, Man
English summary
kerala pravasi Man hopes to return home
topbanner

More News from this section

Subscribe by Email