Monday November 19th, 2018 - 3:45:pm
topbanner

ന്യൂയോര്‍ക്ക് പൊലീസിനെ മറികടന്ന് കേരളാ പൊലീസ് ഒന്നാമത്

JB
ന്യൂയോര്‍ക്ക് പൊലീസിനെ മറികടന്ന് കേരളാ പൊലീസ് ഒന്നാമത്

തിരുവനന്തപുരം: കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിന് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക് ചെയ്ത ഫേസ്ബുക്ക് പേജ് എന്ന നേട്ടത്തിന് അര്‍ഹമായി. ന്യൂയോര്‍ക്ക് പൊലീസിന്റെ പേജിനെ മറികടന്നാണ് കേരള പൊലീസ് മുന്നിലെത്തിയത്.

8.20 ലക്ഷം ലൈക്കുകളാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് ബുക്ക് പേജിന് ഉള്ളത്. രണ്ടാം സ്ഥാനത്തായ ന്യൂയോര്‍ക്ക് പോലീസിന്റെ പേജിന് 7.83 ലക്ഷം ലൈക്കുകള്‍ ഉണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച പൊലീസ് പേജ് എന്ന നേട്ടം ബാംഗ്ലൂര്‍ സിറ്റി പോലീസിനെ മറികടന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് കേരള പൊലീസ് കൈവരിച്ചത്.

നവമാധ്യമ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിന്റെയും വിവിധ പ്ലാറ്റ്ഫോമിലൂടെ ആശയവിനിമയം വിപുലീകരിക്കുന്നതിന്റെയും ഭാഗമായാണ് പൊലീസ് ആസ്ഥാനത്ത് കേരള പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ തുടങ്ങിയത്. തുടര്‍ന്ന് ഫേസ്ബുക്ക് പേജ് ആരംഭിച്ച് പൊലീസിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും ട്രാഫിക് - സൈബര്‍ സംബന്ധമായ ബോധവത്ക്കരണവും ഫേസ്ബുക്ക് പേജുവഴി കേരളാ പൊലീസ് നടത്തിവരുന്നുണ്ട്.

 

English summary
kerala police facebook page in number one position
topbanner

More News from this section

Subscribe by Email