Wednesday September 26th, 2018 - 3:06:pm
topbanner

പ്രളയക്കെടുതിയിൽ കേന്ദ്രം അനുവദിച്ച അരിക്ക് 233കോടി രൂപ നൽകണം

RA
പ്രളയക്കെടുതിയിൽ കേന്ദ്രം അനുവദിച്ച അരിക്ക് 233കോടി രൂപ നൽകണം

തിരുവനന്തപുരം: പ്രളയക്കെടുതി താറുമാറാക്കിയ കേരളത്തിന് കേന്ദ്രത്തിന്റെ തിരിച്ചടി. കേന്ദ്രം കേരളത്തിനായി അനുവദിച്ച അരി സൗജന്യമായി നൽകാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ. അരി സൗജന്യമായി നല്‍കാനാവില്ലെന്നും കേരളത്തിന് അനുവദിച്ച 89,540 മെട്രിക് ടണ്‍ അരിക്ക് വിലയായി 233 കോടി രൂപ നല്‍കണം.

തത്ക്കാലം പണം ഉടന്‍ നല്‍കേണ്ടതില്ല എന്ന ആശ്വാസം മാത്രം. തുക നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍
ദുരിതാശ്വാസമായി അനുവദിച്ച ഫണ്ടില്‍ നിന്നോ ഭക്ഷ്യഭദ്രത ഫണ്ടില്‍ നിന്നോ പണം തിരിച്ചുപിടിക്കും. ഒന്നേകാല്‍ ലക്ഷം മെട്രിക് ടണ്‍ ആവശ്യപ്പെട്ടപ്പോഴാണ് 89,540 മെട്രിക് ടണ്‍ അരി അനുവദിച്ചത്.

താങ്ങുവില പ്രകാരം വില നിശ്ചയിച്ചുകൊണ്ടാണ് അരി അനുവദിച്ചിരിക്കുന്നതെന്ന് സംസ്ഥാന ഭക്ഷ്യ വകുപ്പ്സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.സംസ്ഥാനം കണ്ട് ഏറ്റവും വലിയ പ്രളയ ദുരിതത്തില്‍ കരകയറാന്‍ കേരളം പാടുപെടുമ്പോഴാണ് കേന്ദ്രത്തിന്റെ തിരിച്ചടി.

 

Read more topics: kerala, payment, for central rice
English summary
kerala payment for central rice
topbanner

More News from this section

Subscribe by Email