Saturday November 17th, 2018 - 8:06:am
topbanner

ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തു; ഫോണ്‍ പിടിച്ചെടുത്തു; ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല

NewsDesk
ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തു; ഫോണ്‍ പിടിച്ചെടുത്തു; ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല

ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും അറസ്റ്റിലേക്ക് നയിക്കാവുന്ന തെളിവുകള്‍ പോലീസിന് കണ്ടെത്താനായില്ല.

തിങ്കളാഴ്ച രാത്രി ആരംഭിച്ച ചോദ്യം ചെയ്യല്‍ പുലര്‍ച്ചയോടെയാണ് അവസാനിച്ചത്. കുറവിലങ്ങാട്ടെ മഠത്തില്‍ പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന തീയതികളില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

പരാതിയില്‍ പറയുന്ന തീയതികള്‍ താന്‍ മഠത്തിലെത്തിയിട്ടില്ലെന്നാണ് ബിഷപ്പിന്റെ വിശദീകരണം. ഇതോടെ, കുറിവിലങ്ങാട് മഠത്തിലെത്തിയ തീയതികളിലെ വൈരുധ്യം കണ്ടെത്താനായി ഉടന്‍ കേരളത്തിലേക്ക് മടങ്ങിയേക്കും.

കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കണമെന്നറിയിച്ച അന്വേഷണ സംഘം ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. അതേസമയം അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ഏത് പരിശോധനകള്‍ക്കും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തയാറാണെന്നും ബിഷപ്പിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. പഞ്ചാബ് പൊലീസിന്റെ സായുധ സംഘത്തെ വിന്യസിച്ചശേഷമാണ് അന്വേഷണസംഘം ചോദ്യം െചയ്യലിനെത്തിയത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Read more topics: Nun, sexual, abuse, bishop,
English summary
Kerala nun sex assault case: Bishop Franco Mulakkal
topbanner

More News from this section

Subscribe by Email