topbanner
Sunday September 24th, 2017 - 1:40:am
topbanner

റോഡ് മോശമെങ്കില്‍ ഉടന്‍ മന്ത്രിയെ വിളിക്കാം; നവീകരിച്ച് പൊതുമരാമത്ത് വകുപ്പിന്റെ പരാതി സെല്‍

NewsDesk
റോഡ് മോശമെങ്കില്‍ ഉടന്‍ മന്ത്രിയെ വിളിക്കാം; നവീകരിച്ച് പൊതുമരാമത്ത് വകുപ്പിന്റെ പരാതി സെല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ പരിതാപകരമാകുമ്പോള്‍ നേരിട്ട് മന്ത്രിയെ വിളിക്കാനുള്ള സൗകര്യവുമായി പൊതുമരാമത്ത് വകുപ്പ്. 1800-4257-771 എന്ന ടോള്‍ഫ്രീ നമ്പറിലാണ് വിളിക്കുവാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്.

മാസത്തിലെ ആദ്യത്തെ ബുധനാഴ്ച വൈകുന്നേരം മുന്നരമുതല്‍ നാലരെയാണ് പരാതിക്കാര്‍ക്കായി സമയം അനുവദിച്ചിരിക്കുന്നത്. അവധി ദിനങ്ങളിലൊഴികെ രാവിലെ ഒന്‍പതര മുതല്‍ രാത്രി ഏഴരവരെ ഉദ്യോഗസ്ഥരെ പരാതി അറിയിക്കുവാന്‍ സാധിക്കും. പരിഷ്‌കരിച്ച പരാതി പരിഹാരസെല്‍ മന്ത്രി നാളെ ഉദ്ഘാടനം ചെയ്യും.

പരാതി നല്‍കിയാല്‍ അതിന്റെ തുടര്‍നടപടികള്‍ അറിയിക്കുന്നതിനായി പരാതിക്കാരന്റെ നമ്പര്‍ വാങ്ങുകയും ചെയ്യും. പരാതിയില്‍ പറഞ്ഞിരിക്കുന്ന റോഡ് ഏത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കീഴിലാണോ അദ്ദേഹത്തിന് പരാതിക്കാരന്റെ ഫോണ്‍ നമ്പര്‍ നല്‍കും. പരാതിയിലുള്ള നടപടികളെക്കുറിച്ച് ഈ ഉദ്യോഗസ്ഥന്‍ പരാതിക്കാരനെ നേരിട്ട് വിളിച്ചറിയിക്കും.

ഇതിനിടയില്‍ സംസ്ഥാനത്തെ പ്രധാന 16 പാതകളുടെ നവീകരണത്തിനായി 215 കോടി കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

Read more topics: kerala, public, work, complaint, cell
English summary
kerala new public works complaint cell
topbanner topbanner

More News from this section

Subscribe by Email