Monday November 19th, 2018 - 2:52:pm
topbanner

രഹ്ന ഫാത്തിമക്കെതിരെ സമഗ്രാന്വേഷണം വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കേരള മുസ്ലിം ജമാ അത്ത്

JB
 രഹ്ന ഫാത്തിമക്കെതിരെ സമഗ്രാന്വേഷണം വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കേരള മുസ്ലിം ജമാ അത്ത്

കൊച്ചി:പൊലീസ് അകമ്പടിയോടെ ശബരിമല ദര്‍ശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമക്കെതിരെ സമഗ്രാന്വേഷണം നടത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത്. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് കേരള മുസ്ലിം ജമാഅത്ത് നടപടി ആവശ്യപ്പെട്ടത്.rehna fathima sabarimala

അവിശ്വാസിയായ രഹ്ന ഫാത്തിമ ശബരിമല ദര്‍ശനത്തിന് ശ്രമിച്ചത് നിഗൂഢ ലക്ഷ്യങ്ങളോടെയാണ്. മുസ്ലിം നാമധാരിയായ രഹ്ന ഫാത്തിമ പതിനെട്ടാം പടി ചവിട്ടിയിരുന്നെങ്കില്‍ രാജ്യത്ത് കലുക്ഷിതമായ സാഹചര്യങ്ങള്‍ ഉണ്ടാകുമായിരുന്നും കത്തില്‍ ആരോപിക്കുന്നു. കേരള മുസ്ലിം ജമാ അത്ത് സെക്രട്ടറി എ.സൈഫുദീന്‍ഹാജിയുടെ പേരിലാണ് കത്ത്.rehna fathima sabarimala

മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരില്‍ രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയതായ് കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍ അറിയിച്ചിരുന്നു.ചുംബന സമരം നഗ്‌നയായി സിനിമയില്‍ അഭിനയിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട രഹ്ന ഫാത്തിമക്ക് സമുദായത്തിന്റെ പേര് ഉപയോഗിക്കാന്‍ യാതൊരു അവകാശവുമില്ലെന്നും ,അവരെയും കുടുംബത്തെയും മഹല്ല് അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്നും ജമാ അത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ: പൂകുഞ്ഞ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.kerala muslim jamatha against rehna fathima

English summary
kerala muslim jamatha against rehna fathima
topbanner

More News from this section

Subscribe by Email