Saturday November 17th, 2018 - 7:17:pm
topbanner

കാലവര്‍ഷക്കെടുതിയില്‍ രണ്ടുദിവസത്തിനിടെ പൊലിഞ്ഞത് 108 ജീവനുകള്‍

Renjini
കാലവര്‍ഷക്കെടുതിയില്‍ രണ്ടുദിവസത്തിനിടെ പൊലിഞ്ഞത് 108 ജീവനുകള്‍

മലപ്പുറം:കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ 108 ജീവനുകൾ.മലപ്പുറത്ത് വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട വൃദ്ധ ചികിത്സ കിട്ടാതെ മരിച്ചു. മറ്റത്തൂര്‍ സ്വദേശി കാളിക്കുട്ടി(70) ആണ് മരിച്ചത്. പാലക്കാട് ഉരുള്‍പൊട്ടലില്‍ കാണാതായ 5 പേര്‍ക്ക് വേണ്ടി ഇന്നും തെരച്ചില്‍ തുടരും.

കാലവര്‍ഷക്കെടുതിയില്‍ ഇന്നലെ മാത്രം 62 പേരാണ് മരിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു.ആയിരത്തോളം ആളുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് കാത്ത് കുടുങ്ങിക്കിടക്കുന്നത്. പ്രളയത്തില്‍ കുടുങ്ങിയവരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന തീവ്രശ്രമത്തിന് തുടക്കമായി.

മല്‍സ്യബന്ധന ബോട്ടുകളുമായി മല്‍സ്യത്തൊഴിലാളികളും പ്രളയമേഖലകളിലെത്തി. ഇവിടങ്ങളിലേക്ക് കൂടുതല്‍ ഭക്ഷണം എത്തിക്കും. നാലു വിമാനങ്ങളില്‍ ഭക്ഷണം തിരുവനന്തപുരത്തെത്തിച്ചു. കൂടുതല്‍ വിമാനങ്ങള്‍ ഉടനെത്തും.
വിവിധ സ്ഥലങ്ങള്‍ വെള്ളത്തിലായതോടെ ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു.ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറിയതിനാല്‍ സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും. അതിതീവ്ര മഴ ഉണ്ടാകില്ലന്നാണ് വിവരം. എന്നാല്‍ 13 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരും.

Read more topics: kerala, monsoon,108, died
English summary
108 lives were lost within two days of the monsoon
topbanner

More News from this section

Subscribe by Email