topbanner
Saturday July 22nd, 2017 - 8:03:am
topbanner

അഞ്ചുവര്‍ഷം; മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമായി ചെലവഴിച്ചത് 100 കോടി രൂപ

NewsDesk
അഞ്ചുവര്‍ഷം; മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമായി ചെലവഴിച്ചത് 100 കോടി രൂപ

തിരുവനന്തപുരം: ശമ്പളം, യാത്രച്ചെലവ്, ചികിത്സ, അതിഥി സത്കാരം തുടങ്ങി അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തെ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കുമായി ഖജനാവില്‍ നിന്നും ചെലവഴിച്ചത് 100 കോടി രൂപ.

തൃശ്ശൂര്‍ എറവ് കുറ്റിച്ചിറ വീട്ടില്‍ കെ. വേണുഗോപാലിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ചെലവുകള്‍ കാണിച്ചിരിക്കുന്നത്.

മന്ത്രിമാര്‍ക്കുവേണ്ടി 25 കോടിയോളം രൂപ ചെലവഴിച്ചപ്പോള്‍ എം.എല്‍.എ.മാരുടെ ആകെ ചെലവ് 57.75 കോടി രൂപ വരും. 4.49 കോടി രൂപയാണ് എം.എല്‍.എ.മാരുടെ ചികിത്സയ്ക്കായി ചെലവാക്കിയത്. ഇതില്‍ തോമസ് ചാണ്ടി എം.എല്‍.എ.ക്കുമാത്രം രണ്ട് കോടിയോളം ചെലവുവന്നു. ചികിത്സയ്ക്ക് മന്ത്രിമാര്‍ എല്ലാവരും കൂടി 79 ലക്ഷമാണ് ചെലവാക്കിയത്.

മൂന്നുകോടി രൂപയുടെ വാഹനങ്ങള്‍ വാങ്ങി. മന്ത്രിമാരില്‍ വാഹനങ്ങള്‍ വാങ്ങിയതില്‍ ഒന്നാമത് പി.കെ. ജയലക്ഷ്മിയാണ്. ഇബ്രാഹിം കുഞ്ഞും തിരുവഞ്ചൂരും തൊട്ടുപിറകില്‍ ഉണ്ട്.

7.77 കോടി രൂപയായിരുന്നു യാത്രാബത്ത. വിമാനയാത്രക്കായി മന്ത്രിമാര്‍ 2.75 കോടി ചെലവാക്കി. 13 കോടി രൂപ ശമ്പള ഇനത്തിലും 1.96 കോടി വൈദ്യുതി ചാര്‍ജ്ജ് ഇനത്തിലും എം.എല്‍.എ.മാര്‍ക്ക് വേണ്ടി ചെലവാക്കി.

മന്ത്രിമാരുടെ അതിഥി സത്കാരത്തിന് രണ്ടുകോടിയോളം ചെലവാക്കി. അതിഥിസത്കാരത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം കെ.എം. മാണിക്കാണ്. മുഖ്യമന്ത്രി രണ്ടാം സ്ഥാനത്താണ് ഉള്ളത്. 1.93 കോടി രൂപ വൈദ്യുതി ചെലവും വന്നു.

എം.എല്‍.എ.മാരില്‍ ഏറ്റവും കൂടുതല്‍ യാത്രച്ചെലവ് കൈപ്പറ്റിയിരിക്കുന്നത് എ.കെ. ശശീന്ദ്രനാണ്. ഏറ്റവും കുറവ് ഹാജര്‍നിലയും ഇദ്ദേഹത്തിനു തന്നെ. എട്ട് എം.എല്‍.എ.മാര്‍ ചികിത്സച്ചെലവ് തീരെ കൈപ്പറ്റിയിട്ടില്ല.

 

Read more topics: Kerala, minister, expenses, MLA
English summary
Rs 100 cr spent for Kerala ministers, MLAs in 5 years
topbanner topbanner

More News from this section

Subscribe by Email