Wednesday March 20th, 2019 - 7:03:am
topbanner
topbanner

കേരള കര്‍ണ്ണാടക തീരങ്ങളില്‍ ന്യൂനമര്‍ദ്ദം; മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം  

rajani v
കേരള കര്‍ണ്ണാടക തീരങ്ങളില്‍ ന്യൂനമര്‍ദ്ദം; മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം   

തിരുവനന്തപുരം: കേരള കര്‍ണ്ണാടക തീരങ്ങളില്‍ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട് എന്നും മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വടക്കന്‍ കേരളത്തില്‍ തെക്കുപടിഞ്ഞാറുനിന്ന് പടിഞ്ഞാറേക്ക് 35 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇത് 55 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കാന്‍ സാധ്യതയുണ്ട്. കര്‍ണ്ണാടക തീരത്ത് വടക്കുപടിഞ്ഞാറ് നിന്നും തെക്കുകിഴക്കും, കിഴക്ക് നിന്ന് പടിഞ്ഞാറേക്കും 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

താലൂക്ക് കണ്‍ഡ്രോള്‍ റൂമുകള്‍ മെയ് 29 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിനോദ സഞ്ചാരികള്‍ കടലിറങ്ങാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. ആവശ്യമാണെങ്കില്‍ മാത്രം ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറക്കുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

 

Viral News

Read more topics: kerala, karnadaka, fishermens
English summary
kerala karnadaka fishermens
topbanner

More News from this section

Subscribe by Email